Saturday, September 08, 2018 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

കൊയിലാണ്ടിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ എപ്പോഴും നിലംപൊത്താം

കൊയിലാണ്ടി: ആയുസൊടുങ്ങി ഏതു നിമിഷവും നിലംപൊത്താറായ ജീര്‍ണിച്ച കെട്ടിടങ്ങള്‍ നഗരജീവിതത്തിന്‌ അപകടഭീഷണിയായി മാറിയിട്ടും അധികൃതര്‍ മൗനത്തില്‍. നൂറു വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ്‌ കൊയിലാണ്ടി നഗരത്തിലെ ദേശീയ-സംസ്‌ഥാനപാതകള്‍ക്കരികിലായുള്ളത്‌. ശക്‌തമായ കാറ്റോ മഴയോ മതി ഇവ നിലംപൊത്തും.
പല കെട്ടിടങ്ങളും മേല്‍ക്കൂര തകര്‍ന്ന്‌ പ്ലാസ്‌റ്റിക്‌ ഷീറ്റില്‍ പുതച്ചുനില്‍ക്കുന്നു. മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്നതും പതിവ്‌ കാഴ്‌ച. ചുമരിലെ സിമന്റ്‌ പാളികള്‍ അടര്‍ന്നു വീണ്ടുകീറി നില്‍ക്കുന്നു. കെട്ടിടങ്ങള്‍ക്ക്‌ കലോചിതമായ അറ്റകുറ്റപ്പണികള്‍ നടത്താനോ അപകടം പതിയിരിക്കുന്നവ പൊളിച്ചുമാറ്റാനോ ഉടമകളും തയ്യാറാല്ല.
ജീര്‍ണിച്ച കെട്ടിടങ്ങളിലെ വയറിങ്‌ സംവിധാനങ്ങള്‍ പോലും താറുമാറായി അപകടം പതിയിരിക്കുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം ഇത്തരം കെട്ടിടങ്ങളില്‍ തീ പടരുന്നതും നഗരത്തില്‍ പുതുമയുള്ള സംഭവമല്ല. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പരിശോധിച്ച്‌ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ ഇപ്പോഴും ഉറക്കത്തില്‍ തന്നെ. യഥാസമയം കെട്ടിടങ്ങള്‍ പരിശോധിച്ച്‌ ഫിറ്റ്‌നസ്‌ ഉറപ്പു വരുത്താനൊ അപകടാവസ്‌ഥയിലുള്ളവ പൊളിച്ചുമാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനൊ നഗരസഭാധികൃതര്‍ക്കും താല്‌പര്യമില്ല.സമീപകാലത്ത്‌ പാലക്കാട്‌ നഗരത്തില്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തവും അധികൃതര്‍ക്ക്‌ പാഠമാകുന്നില്ല. നഗരപാതക്കരികിലെ കെട്ടിടങ്ങളുടെ അപകടാവസ്‌ഥയെക്കുറിച്ച്‌ വര്‍ഷങ്ങളായി ബൈപാസ്‌ വിരുദ്ധ സമിതി ഉന്നയിച്ച ആക്ഷേപവും അധികൃതര്‍ മുഖവിലക്കെടുത്തില്ല.

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW