Monday, February 18, 2019 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ 'കൈയേറ്റം

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തില്‍ സ്വകാര്യബസുകള്‍ക്കുള്ള മൊഫ്യൂസല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ഇതര വാഹനങ്ങള്‍ക്കു പ്രവേശനാനുമതിയില്ലെങ്കിലും സ്‌ററാന്‍ഡിന്റെ പല ഭാഗങ്ങളിലും ഇരു ചക്ര വാഹനങ്ങള്‍ കൊണ്ട്‌ നിറയുന്നതു പതിവാകുന്നു. ഒപ്പം മറ്റു വാഹനങ്ങളും.
ദിവസേന ജില്ലയ്‌ക്കകത്തേക്കും പുറത്തേക്കും നൂറു കണക്കിനു സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്ന ഈ സ്‌ററാന്റില്‍ ഇരുചക്ര വാഹനങ്ങള്‍ കയറുന്നത്‌ സ്വകാര്യ ബസുകള്‍ക്കു തടസ്സം സൃഷ്‌ടിക്കുന്നതായി പരാതി ഉയരുന്നു. യാത്രക്കാര്‍ക്ക്‌ സൗകര്യ പൂര്‍വ്വം ബസുകളില്‍ കയറാന്‍ പററാത്ത അവസ്‌ഥ സൃഷ്‌ടിക്കുന്നതരത്തില്‍ ഇരു ചക്രവാഹനങ്ങള്‍ ചിലപ്പോള്‍ സ്‌റ്റാന്റില്‍ കയറുന്നു.
ഇരു ചക്ര വാഹനങ്ങള്‍ക്കു പ്രത്യക പാര്‍ക്കിംങ്‌ സൗകര്യം ഉണ്ടായിട്ടും നിയമം ലംഘിച്ചാണ്‌ ഇത്തരം വാഹനങ്ങള്‍ മുഴുവന്‍ സമയവും സ്‌ററാന്റിനകത്ത്‌ പാര്‍ക്ക്‌ ചെയ്ുയന്നത്‌. സ്‌റ്റാന്റില്‍ ആളെ ഇറക്കി ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്ന സ്‌ഥലങ്ങളും ഇരു ചക്രവാഹനങ്ങള്‍ കൈയ്യടക്കുന്ന പതിവുണ്ട്‌.
യാത്രക്കാര്‍ക്ക്‌ ഇരിക്കേണ്ട സ്‌ഥലത്തും വിശ്രമിക്കേണ്ട സ്‌ഥലത്തും പാര്‍സല്‍ സാധനങ്ങളും വിവിധ സ്‌ഥാപനങ്ങളിലേക്കു വരുന്ന ചാക്കു കെട്ടുകളും കെട്ടിക്കിടക്കുന്നതും സ്‌റ്റാന്റിലെപതിവു കാഴ്‌ചയാണ്‌.
പോലിസ്‌ സ്‌റ്റാന്‍ഡിനകത്ത്‌ ഡ്യൂട്ടി ചെയ്യുന്നുണ്ടെങ്കിലും യാത്രക്കാരുടെ വിഷമതകള്‍ മനസിലാക്കുന്നില്ലെന്നാണു പരാതി.
പാര്‍സല്‍ ചരക്കുകള്‍ സ്‌റ്റാന്റില്‍ എത്തിയാല്‍ ഉടന്‍ ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്നാണു വ്യവസ്‌ഥ. എന്നാല്‍ മൊഫ്യൂസല്‍ ബസ്‌ സ്‌ററാന്റിലെത്തുന്ന ചരക്കുകള്‍ സ്‌ററാന്റിനകത്തു തന്നെ സൂക്ഷിക്കുന്ന അവസ്‌ഥയുണ്ട്‌.'

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW