Monday, November 19, 2018 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

കനോലി കനാല്‍: ഒന്നാംഘട്ട ശുചീകരണം പൂര്‍ത്തിയാവുന്നു

കോഴിക്കോട്‌: നിറവ്‌ വേങ്ങേരിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്‌ഥിതി സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന്‍ കനോലി കനാല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു. ഓഗസ്‌റ്റ് 28ന്‌ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം ഒന്നാം ഘട്ടത്തില്‍ പത്ത്‌ ദിവസംകൊണ്ട്‌ പ്ലാസ്‌റ്റിക്‌ മാലിന്യം ശേഖരിക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്‌. ഇത്‌ ഏറെക്കുറെ പൂര്‍ത്തിയായി.
നിത്യേന ശരാശരി 150 ചാക്ക്‌ എന്ന കണക്കില്‍ 1500 -ലേറെ ചാക്ക്‌ പ്ലാസ്‌റ്റിക്‌ മാലിന്യമാണ്‌ ഇതുവരെ ശേഖരിച്ചത്‌. ഇവ സരോവരം ബയോ പാര്‍ക്കിനടുത്ത്‌ ഉണക്കിയശേഷം സംസ്‌കരണത്തിന്‌ അയക്കും. വടക്ക്‌ കോരപ്പുഴ മുതല്‍ തെക്ക്‌ കല്ലായിപ്പുഴ വരെ 11.2 കിലോമീറ്റര്‍ നീളമുള്ള കനാലില്‍ ശുചീകരണത്തിന്‌ ഏറ്റവും ദുര്‍ഘടം എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ്‌ വരെയുള്ള പ്രദേശമായിരുന്നു. അറവ്‌ മാലിന്യങ്ങളും പെരുമ്പാമ്പുകളും നിറഞ്ഞ ഈ പ്രദേശം അഗ്നിശമനസേനയുടെയും മറ്റും സഹകരണത്തോടെയാണ്‌ വൃത്തിയാക്കിയത്‌. ചീഞ്ഞളിഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ശുചിയാക്കാന്‍ ഇവിടെ പര്‍സ്യു എന്ന ജൈവ ലായനി സ്‌പ്രേ ചെയ്ുകയയായിരുന്നു.
അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി കനാലിനെ 8 വിഭാഗമായി തിരിച്ചിട്ടുണ്ട്‌. ഓരോ പ്രദേശത്തും സംരക്ഷണസമിതി രൂപീകരിച്ച്‌, പരിസ്‌ഥിതി പ്രവര്‍ത്തകര്‍, റസിഡന്‍സ്‌ അസോസിയേഷനുകള്‍, നാട്ടുകാര്‍ ഇവരുടെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഓരോ പ്രദേശത്തും ഓരോ ഹരിത കേന്ദ്രം സ്‌ഥാപിക്കും. ഇവിടെ ഒരോ ഹരിത ഗാര്‍ഡിനെ നിയമിക്കും. നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിറവ്‌ വേങ്ങേരി കൂടെയുണ്ടാവും. ഒപ്പം ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും ഏകോപനത്തില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും.ക്യാമറകള്‍ സ്‌ഥാപിച്ച്‌ മേലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കയേ്ോടെ പിടിച്ച്‌ നടപടികള്‍ സ്വീകരിക്കും. നേരത്തെ പലതവണ ശുചീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഇത്തവണ നിറവിന്റെ നിശ്‌ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം വിജയം കാണുകയായിരുന്നു.പരിസ്‌ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍, നിറവ്‌ വേങ്ങേരി യുടെ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത്‌, എം.എ. ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW