Saturday, September 08, 2018 Last Updated 19 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

പ്രളയക്കെടുതി: എസ്‌.വൈ.എസ്‌. ആയിരം വീടുകള്‍ നവീകരിക്കും

കോഴിക്കോട്‌: പ്രളയക്കെടുതിയില്‍ വീട്‌ ഭാഗികമായി നഷ്‌ടപ്പെട്ട 1000 കുടുംബങ്ങള്‍ക്ക്‌ വീടുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്‌ വാസയോഗ്യമാക്കിക്കൊടുക്കുമെന്ന്‌ കേരള മുസ്ലിം ജമാഅത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്‌ എന്നീ സംഘടനകളുടെ കീഴില്‍ എസ്‌ എസ്‌ എഫ്‌, എസ്‌ എം എ, എസ്‌ ജെ എം, എന്നീ ഘടകങ്ങളുടെ സഹകരണത്തോടെയാണ്‌ വീട്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രസ്‌ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന എസ്‌. വൈ. എസ്‌ സാന്ത്വനമാണ്‌ പ്രളയ ബാധിത ജില്ലകളില്‍ നിര്‍മാര്‍ണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ര?ജക്‌ട് തയാറാക്കി പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രണ്ടാം ഘട്ടം 50 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ ദുരിത ബാധിത മേഖലകളില്‍ എസ്‌.വൈ.എസ്‌ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പ്രളയക്കെടുതിയില്‍ എല്ലാം ഉപേക്ഷിച്ച്‌ ഇട്ടെറിഞ്ഞു ഓടിപ്പോന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങളാണ്‌ ആദ്യ ഘട്ടത്തില്‍ നല്‍കിയത്‌. പിന്നീട്‌ ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങളെത്തിച്ചു. ക്യാമ്പുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ തിരിച്ചു പോകുന്നവര്‍ക്ക്‌ ഭക്ഷണകിറ്റുകള്‍, ഗൃഹോപകരണങ്ങള്‍, കുടിവെള്ള വിതരണം, വസ്‌ത്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഉറപ്പാക്കി. ചില സ്‌ഥലങ്ങളില്‍ ഷെല്‍ട്ടറുകളുണ്ടാക്കി. പ്രളയബാധിത ജില്ലകളില്‍ 12500-ഓളം എസ്‌.വൈ.എസ്‌ സാന്ത്വനം വളണ്ടിയര്‍മാര്‍ സേവന രംഗത്ത്‌ സജീവ പങ്കാളികളായി. പ്രളയ ബാധിത ജില്ലകളില്‍ ഓരോ താലൂക്കിലും പഞ്ചായത്തുകളിലും ഹെല്‍പ്‌ ഡെസ്‌കുകള്‍ ആരംഭിച്ചു. 24 മണിക്കൂറും അവശ്യവസ്‌തുക്കളുമായി ദുരിത ബാധിതരെ സഹായിക്കുകയായിരുന്നു.
എസ്‌.വൈ.എസിന്റെ പ്രഫഷണല്‍ വിഭാഗമായ ഐ.പി.എഫ്‌ മെഡിക്കല്‍ ഫോറം വിവിധ ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്റെ രണ്ടര ലക്ഷം ഗുളികകള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മെഡിക്കല്‍ ഫോറം നല്‍കി. പ്രളയ ബാധിത ജില്ലകളില്‍ 3.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേരള മുസ്ലിം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എസ്‌.വൈ.എസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി, സെക്രട്ടറിമാരായ എന്‍.അലിഅബ്‌ദുള്ള, എസ്‌ ശറഫുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW