Thursday, November 15, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

സൗകര്യങ്ങളില്ല; പ്രളയകാലത്തും എക്‌സൈസിനു മിന്നും നേട്ടം

കോഴിക്കോട്‌:
എക്‌സൈസ്‌ വകുപ്പ്‌ ജില്ലയില്‍ നടത്തുന്നത്‌ വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം. പരിമിതമായ ഭൗതിക സാഹചര്യങ്ങളെയും അംഗ ബലത്തേയും മറി കടന്നു സംസ്‌ഥാനത്തെ തന്നെ ഏറ്റവും മികച്ച പ്രകടനമാണു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടത്തിയത്‌. പ്രളയമുണ്ടായ ആഗസ്‌തില്‍ പോലും എക്‌സൈസ്‌ സംഘം നല്ല പ്രവര്‍ത്തനം കാഴ്‌ച വെച്ചു.ആഗസ്‌തില്‍ പ്രളയമുണ്ടായ സമയത്തും എക്‌സൈസ്‌ വകുപ്പ്‌ ജോലിയില്‍ വിട്ടു വീഴ്‌ച കാണിച്ചില്ല . കഴിഞ്ഞമാസം 88 അബ്‌കാരി കേസുകളും 20 മയക്കു മരുന്നു കേസുകളും റജിസ്‌റ്റര്‍ ചെയ്‌തു.ഇരുപത്തി നാലര കിലോഗ്രാം കഞ്ചാവ്‌ പിടികൂടുകയും കഞ്ചാവ്‌ ചെടികള്‍ നശിപ്പിക്കുകയും ചെയ്‌തു.
കോട 3401 ലിററര്‍, വിദേശ മദ്യം 450 ലിററര്‍, ചാരായം 73 ലിററര്‍, 315 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 11 വാഹനങ്ങള്‍ എന്നിവയും ആഗസ്‌തില്‍ പിടികൂടി. സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ്‌ കോഴിക്കോട്‌ എക്‌സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മദ്യവും പുകയില ഉല്‍പ്പന്നവും പിടി കൂടിയത്‌. സ്‌പെഷല്‍ ഡ്രൈവ്‌ ഇനിയും തുടരുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ജില്ലയില്‍ ഒമ്പത്‌ ഫീല്‍ഡ്‌ ഓഫീസുകളും ഒരു ചെക്ക്‌ പോസ്‌ററും ഉണ്ട്‌. മന്ത്രി ടി.പി രാമകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന വകുപ്പ്‌ ലഹരി വര്‍ജ്‌ജന ബോധവല്‍ക്കരണമായ വിമുക്‌തി ഏറെറടുത്ത്‌ ജനകീയ പങ്കാളിത്തത്തോടെ ഇപ്പോഴും വിജയകരമായി നടത്തി വരുന്നു.
എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്ങിന്റെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണു നടപടികള്‍ ശക്‌തമായി മുന്നോട്ടു പോകുന്നത്‌. സെമിനാറുകള്‍, കലാപരിപാടികള്‍,കുട്ടികളിലെ ബോധവല്‍ക്കരണം, അമ്മമാര്‍ക്ക്‌ ബോധവല്‍ക്കരണം, കുടുംബശ്രീ- സന്നദ്ധ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന്‌ ആദിവാസി മേഖലകളിലും കടലോര മേഖലകളിലും ബോധവല്‍ക്കരണം എന്നിവയാണ്‌ ജില്ലയില്‍ നടപ്പാക്കി വരുന്ന പദ്ധതി.

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW