Saturday, September 08, 2018 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.44 AM

മന്തരത്തൂരില്‍ പേ വിഷബാധ കൂടുതല്‍ പശുക്കളിലേക്ക്‌; ജനം ആശങ്കയില്‍

വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ വിഷബാധ കൂടുതല്‍ പശുക്കളിലേക്ക്‌. ഇന്നലെ ഒരു പശുവിന്‌ കൂടി പേ ഇളകി. ഇതോടെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഏഴു പശുക്കള്‍ക്ക്‌ പേ ഇളകി. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ അഞ്‌ജാത ജീവ വളര്‍ത്തു മൃഗങ്ങളെ കടിച്ചതായി പറയുന്നു. കടിച്ച പാടുകണ്ട പശുക്കള്‍ക്ക്‌ കുത്തിവെപ്പ്‌ എടുത്തിരുന്നു. എന്നാല്‍ പേ വിഷ ബാധ കൂടുതല്‍ പശുക്കളിലേക്ക്‌ വ്യാപിക്കുകയാണ്‌. വിരവധി പേര്‍കുത്തിവെപ്പെടുക്കുകയാണിവിടെ. പശുവിനെ പരിപാലിച്ചവരും പേടിയെ തുടര്‍ന്ന്‌ പാലുപയോഗിച്ചവരും കുത്തിവെപ്പി്‌ന് പോകുന്നുണ്ട്‌. എന്നാല്‍ പാല്‍ ഉപയോഗിച്ചതില്‍ ഭയക്കാനില്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
ജനത്തന്റെ ആശങ്ക ദുരീകരിക്കാന്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ രംഗത്തിരങ്ങി. മൃഗ സംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥരും മന്തരത്തൂരിലുണ്ട്‌. പാറക്കല്‍ അബ്‌ദുല്ല എം.എല്‍.എ മന്തരത്തൂരിലെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ കുത്തിവെപ്പും, ബോധവല്‍ക്കരണവും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW