Saturday, September 08, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.29 AM

ദര്‍ശന സായുജ്യമായി വിശ്വാസിസഹസ്രങ്ങള്‍

uploads/news/2018/09/246792/1.jpg

മണര്‍കാട്‌: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശന സായൂജ്യമണിഞ്ഞു വിശ്വാസ സഹസ്രങ്ങള്‍. വ്രതശുദ്ധിയോടെ നോമ്പ്‌ നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക്‌ ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്നു ദര്‍ശന പുണ്യമേകി കത്തീഡ്രലില്‍ ഇന്നലെ നട തുറന്നു. പ്രധാന പള്ളിയുടെ മദ്‌ബഹയില്‍ സ്‌ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണു നടതുറക്കല്‍ നടക്കുന്നത്‌.
ഇന്നലെ രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്നു നടന്ന മധ്യാഹ്നപ്രാര്‍ഥനയ്‌ക്കു ശേഷം വിശ്വാസികളുടെ കണ്‌ഠങ്ങളില്‍നിന്ന്‌ ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്‌ജരികള്‍ക്കു നടുവില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടന്നു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക്‌ പ്രധാനകാര്‍മ്മികത്വം വഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌ സന്നിഹിദനായിരുന്നു. കത്തിച്ച മെഴുകുതിരിയുമായി വൈദീകരും ശെമാശന്മാരും ശുശ്രൂഷകരും മദ്‌ബഹായില്‍ പ്രാര്‍ഥനാനിരതരായി നിന്നപ്പോള്‍ എത്തിചേര്‍ന്ന വിശ്വാസികള്‍ ഏകസ്വരത്തില്‍ മാതാവേ ഞങ്ങള്‍ക്ക്‌ വേണ്ടി അപേഷിക്കണമേ എന്ന്‌ ഏറ്റുപറഞ്ഞു ചടങ്ങില്‍ പങ്കെടുത്തു.
വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ച്ചടങ്ങിന്‌ സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്‌ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത്‌ വന്‍ തിരക്കാണ്‌ പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW