Saturday, September 08, 2018 Last Updated 17 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

കുറവിലങ്ങാട്‌ പളളിയില്‍ മേരിനാമധാരി സംഗമം ഇന്ന്‌

കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ആര്‍ച്ച്‌ ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണം ഇന്ന്‌ സമാപിക്കും.കുമ്പസാരദിനമായ ഇന്നലെ പാറശാല മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ തോമസ്‌ മാര്‍ യൗസേബിയൂസ്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കി.
പ്രധാന തിരുനാള്‍ദിനമായ ഇന്ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാന, പൊതുമാമ്മോദീസാ, 9.30-ന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. പതിനൊന്നിന്‌ മേരീനാമധാരിസംഗമം. സംഗമത്തിനെത്തുന്ന മേരിനാമധാരികള്‍ 21 കള്ളപ്പംവീതം നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പതിവ്‌ ഇക്കുറിയില്ല. ഇതിനു പകരമായി ഇതിന്‌ ചെലവാകുന്ന തുക ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനയായി നല്‍കും. 11.30-ന്‌ ജൂബിലി കപ്പേളയിലേക്ക്‌ ജപമാലപ്രദക്ഷിണം. വൈകുന്നേരം 4.30-ന്‌ വിശുദ്ധ കുര്‍ബാന.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW