Saturday, September 08, 2018 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

ബി.ജെ.പി. പരാതി നല്‍കി

പൂഞ്ഞാര്‍ തെക്കേക്കര: പഞ്ചായത്തിന്റെ പൊതുജനങ്ങള്‍ക്കായുള്ള ഓപ്പണ്‍സ്‌റ്റേജ്‌ നിയമവ്യവസ്‌ഥകള്‍ പാലിക്കാതെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്റെ ഭാര്യയ്‌ക്ക്‌ തുച്‌ഛമായ വാടകയ്‌ക്ക്‌ നല്‍കിയതിനെതിരേ ബി.ജെ.പി. പഞ്ചായത്തുകമ്മിറ്റി സെക്രട്ടറി പഞ്ചായത്ത്‌ ഓംബുഡ്‌സ്‌മാന്‌ പരാതി നല്‍കി.
വാടകയിനത്തില്‍ ലഭിക്കേണ്ട അര്‍ഹമായ തുക നഷ്‌ടമാക്കിയെന്നും സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നുമാണ്‌ ആരോപണം. മുന്‍ ഭരണസമിതികളുടെ കാലത്താണ്‌ ബസ്‌ സ്‌റ്റാന്‍ഡിനോട്‌ ചേര്‍ന്ന്‌ ഓപ്പണ്‍സ്‌റ്റേജ്‌ നിര്‍മിച്ചത്‌. പത്രപരസ്യമോ, ക്വട്ടേഷനോ, മറ്റു നടപടികളൊന്നുമോ പാലിക്കാതെ സെക്യൂരിറ്റിത്തുകയും വാടകയും വളരെക്കുറച്ച്‌ ഈടാക്കിയ നടപടിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്‌ പരാതിയില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW