Saturday, September 08, 2018 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

ഗുരുവന്ദനവുമായി സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

കുറവിലങ്ങാട്‌: നൂറ്റി ഇരുപത്തിയഞ്ചു വര്‍ഷത്തിന്റെ പഴക്കവും പാരമ്പര്യവുമുള്ള സെന്റ്‌ മേരീസ്‌ ബോയിസ്‌ ഹൈസ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരെ ആദരിക്കാനായി വിദ്യാര്‍ത്ഥികള്‍ ഗുരുഭവനങ്ങളില്‍ എത്തി.
പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്‌മരണകള്‍ ഉണര്‍ത്തി ശിഷ്യഗണങ്ങള്‍ ഗുരുഭവനത്തില്‍ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ ഗതകാല സ്‌മരണകള്‍ മുതിര്‍ന്ന അദ്ധ്യാപകര്‍ കുട്ടികളുമായി പങ്കുവച്ചു.
അറിവുകള്‍ അനുഭവങ്ങളുമായി കൂട്ടിച്ചേര്‍ത്ത്‌ കുട്ടികള്‍ക്കു മുമ്പില്‍ പകര്‍ന്നു. ഗുരുപത്‌നി പ്രാചീന ഗുരുകുലത്തിലെ മാതാവായി. കുട്ടികള്‍ക്ക്‌ ആഹാരസാധനങ്ങള്‍ വാത്സല്യപൂര്‍വ്വം വിളമ്പി.
പഴയ കാലത്തെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതിയ കാലഘട്ടത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ആണ്‌ അദ്ധ്യാപകദിനത്തില്‍ ഗുരുഭവനത്തില്‍ ഗുരുകുലം തീര്‍ത്തത്‌. ഏറ്റവും മുതിര്‍ന്ന ആറ്‌ അദ്ധ്യാപകരുടെ ഭവനത്തില്‍ കുട്ടികളും പി.ടി.എ. ഭാരവാഹികളും മാനേജ്‌മെന്റും കുട്ടികളോടൊപ്പം പങ്കുചേര്‍ന്നു.
സെന്റ്‌ മേരീസ്‌ ബോയ്‌സ്‌ ഹൈസ്‌കൂളില്‍നിന്ന്‌ വിരമിച്ച അദ്ധ്യാപകരില്‍ 102 പ്രായമുള്ള പി.ജെ. തോമസ്‌ പാലമറ്റത്തിന്റെ ഭവനത്തില്‍ എത്തിയാണ്‌ വിദ്യാര്‍ത്ഥികള്‍ ഗുരുവന്ദനം നടത്തിയത്‌. മാതൃവിദ്യാലയത്തിലെ കുട്ടികള്‍ മുതിര്‍ന്ന അദ്ധ്യാപകരെ ആദരിക്കാന്‍ എത്തിച്ചേരുന്നുവെന്നറിഞ്ഞ്‌ പ്രദേശവാസികള്‍ ആദരസൂചകമായി എത്തിച്ചേര്‍ന്നു.
കാണക്കാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെറിയാന്‍ മാത്യുവടക്കം അദ്ധ്യാപകരെ ആദരിക്കാന്‍ എത്തിച്ചേര്‍ന്നു. സ്‌കൂളില്‍നിന്നു വിരമിച്ച മറ്റു മുതിര്‍ന്ന അധ്യാപകരായ കെ.വി. വര്‍ക്കി കിണറ്റുങ്കല്‍, എം.പി. മാത്യു മഠത്തിപ്പറമ്പില്‍, എം.ജെ. സെബാസ്‌റ്റ്യന്‍ മേനമ്പടത്ത്‌, കെ.എ. ജോസഫ്‌് കവളാക്കുന്നേല്‍, സി.ഡി. മത്തായി ചാമക്കാലായില്‍ എന്നിങ്ങനെ ഏറ്റവും മുതിര്‍ന്ന ആറ്‌ അദ്ധ്യാപകരെയാണ്‌ വിദ്യര്‍ത്ഥികള്‍ ഗുരുഭവനത്തിലെത്തി നേരിട്ട്‌ പുഷ്‌പങ്ങള്‍ നല്‍കി ആദരിച്ചത്‌.
ഗുരുവന്ദനത്തിന്റെ ഭാഗമായി അസിസ്‌റ്റന്റ്‌ മാനേജര്‍ ഫാ. തോമസ്‌ കുറ്റിക്കാട്ട്‌ മുതിര്‍ന്ന അദ്ധ്യാപകരെ പൊന്നാടയണിയിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ജോര്‍ജുകുട്ടി ജേക്കബ്‌ അദ്ധ്യാപകദിനത്തിന്റെ ആശംസാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി.
അദ്ധ്യാപകരായ ജോയി ജോസഫ്‌, ഷീന്‍ മാത്യു, കെ.വി. ജോര്‍ജ്‌, റ്റെസിമോള്‍ ജേക്കബ്‌, വിദ്യാര്‍ത്ഥികളായ കെ.ജെ. പീറ്റര്‍, അലന്‍ ബിജു, ആഷിക്‌ ഷാജി, സിമില്‍ ചാര്‍ളി, അഭിനവ്‌ അനില്‍കുമാര്‍, അഭിജിത്‌ കെ.എ. എന്നിവര്‍ ചേര്‍ന്നാണ്‌ ഗുരുവന്ദനം നടത്തിയത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW