Friday, November 16, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ തുക കൈമാറി

കുറവിലങ്ങാട്‌: പഞ്ചായത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം മാതൃകാപരമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. പതിനഞ്ച്‌ വരെ എല്ലാ പഞ്ചായത്തുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണം നടത്തി തുക കൈമാറണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ഇതിനകം തന്നെ ധനസമാഹരണം നടത്തുകയുണ്ടായി.
പഞ്ചായത്തിലെ രാഷ്‌ട്രീയ, സാമുദായിക, സംഘടനാപ്രതിനിധികളുടെ സഹകരണത്തോടെ മൂന്ന്‌് മണിക്കൂര്‍കൊണ്ട്‌ പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ചാണ്‌ ധനസമാഹരണം നടത്തിയത്‌. എം.എല്‍.എ. മാരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. കുര്യന്‍ 21.76 ലക്ഷത്തിന്റെ ഡി.ഡി. മന്ത്രി തോമസ്‌ ഐസക്കിന്‌ കൈമാറി. ജില്ലാപഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ്‌ പഞ്ചായത്ത്‌ തുക കൈമാറിയത്‌.
കുറവിലങ്ങാട്‌ പഞ്ചായത്തിനെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു അനുമോദിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ., തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., സഖറിയാസ്‌ കുതിരവേലി, ജില്ലാ കളക്‌ടര്‍ ബി.എസ്‌. തിരുമേനി, കെ.ആര്‍. പ്രസാദ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മേഴ്‌സി റെജി, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി മാണി, ജോര്‍ജ്‌ ചെന്നേലില്‍, മിനിമോള്‍ ജോര്‍ജ്‌, സൗമ്യ ജോഷി, സോഫി സജി, ഷൈജു പാവുത്തിയേല്‍, പി.എന്‍. മോഹനന്‍, രമാ രാജു, ബൈജു പൊയ്യാനിയില്‍, സജി വട്ടമറ്റം എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW