Saturday, September 08, 2018 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

റിവര്‍വ്യൂ റോഡിന്റെ താഴ്‌ന്നഭാഗം പരിശോധിച്ചു

പാലാ: കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കംമൂലം താഴ്‌ന്നുവെന്ന സംശയിക്കുന്ന റിവര്‍വ്യൂ റോഡിന്റെ ഭാഗം പൊതുമരാമത്ത്‌വകുപ്പ്‌ പരിശോധന നടത്തി. ഡപ്യൂട്ടി എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌.
ഇവിടെ കോണ്‍ക്രീറ്റ്‌ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും പൊതുമരാമത്ത്‌ ഡിസൈന്‍ വിഭാഗം റോഡ്‌ സന്ദര്‍ശിച്ച്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കുമെന്നും സംഘം അറിയിച്ചു. മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കരിങ്കല്‍ കെട്ടിനുള്ളിലേക്ക്‌ വെളളം കയറി മണ്ണ്‌ ഓലിച്ചുപോയതാകാം റോഡ്‌ താഴാന്‍ കാരണമെന്നു സംശയിക്കുന്നതായി സംഘം പറഞ്ഞു.
ഈ ഭാഗം 90 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ്‌ ഭിത്തി നിര്‍മിച്ച്‌ സംരക്ഷണം ഒരുക്കാനാണ്‌ തീരുമാനമെന്നും പൊതുമരാമത്ത്‌റോഡ്‌ വിഭാഗം അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW