Saturday, September 08, 2018 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.28 AM

ഹെവി കമ്പ്യൂട്ടറൈസ്‌ഡ്‌ ടെസ്‌റ്റിങ്‌ സ്‌റ്റേഷന്‍ നിര്‍മാണത്തിന്‌ 2.30 കോടി

കുറവിലങ്ങാട്‌: സംസ്‌ഥാനത്ത്‌ ആദ്യമായി ആരംഭിക്കുന്ന ഹെവി കമ്പ്യൂട്ടറൈസ്‌ഡ്‌ ടെസ്‌റ്റിങ്‌സ്‌റ്റേഷന്‍ ഉഴവൂര്‍ ജോയിന്റ്‌ ആര്‍.ടി ഓഫീസിന്റെ കീഴില്‍ മോനിപ്പള്ളി കല്ലിടുക്കില്‍ നിര്‍മ്മിക്കുന്നതിന്‌ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന്‌ 2.30 കോടിയുടെ പദ്ധതിക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതായി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ പറഞ്ഞു. ഹെവി കംപ്യൂട്ടറൈസ്‌ഡ്‌ ടെസ്‌റ്റിങ്‌് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ്‌്ഫണ്ട്‌ അനുവദിച്ചിരിക്കുന്നത്‌.
മോട്ടോര്‍ വാഹനവകുപ്പിന്റെ ആധുനികവത്‌കരണത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക്‌ ടെസ്‌റ്റിങ്‌ സ്‌റ്റേഷന്‍, കംപ്യൂട്ടറൈസ്‌ഡ്‌ ്രെഡെവിങ്‌ ടെസ്‌റ്റ്‌് ട്രാക്ക്‌ എന്നിവ ജില്ലയില്‍ ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌ ഉഴവൂര്‍ സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിന്റെ കീഴില്‍ മോനിപ്പള്ളി സെന്ററിലാണ്‌.
ഹെവി, മീഡിയം ഒഴികെയുള്ള എല്ലാ നാലുചക്രവാഹനങ്ങളുടേയും ബ്രേക്ക്‌ സിസ്‌റ്റം, സസ്‌പെന്‍ഷന്‍, വേഗത നിയന്ത്രണ സംവിധാനം, ടയറുകളുടെ അലൈന്‍മെന്റ്‌, ഹെഡ്‌ലൈറ്റുകളുടെ വിന്യാസം എന്നിവയും പരിശോധിക്കും. മോനിപ്പള്ളി സെന്ററിന്റെ സമര്‍പ്പണവും രണ്ടാംഘട്ട വികസന പദ്ധതിയുടെ ഉദ്‌ഘാടനവും നടത്തുന്നതിന്‌ മുന്നോടിയായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം പത്തിന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ മോനിപ്പള്ളി കല്ലിടുക്കി സെന്ററില്‍ നടക്കുമെന്ന്‌ എം.എല്‍.എ അറിയിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW