Monday, November 12, 2018 Last Updated 49 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

വെള്ളപ്പൊക്കത്തിലും നശിക്കാതെ തല ഉയര്‍ത്തി സിഗപ്പി നെല്ല്‌

uploads/news/2018/09/246784/1.jpg

ആലത്തൂര്‍: വെള്ളപ്പൊക്കത്തിനും മീതെ തല ഉയര്‍ത്തി അതിജീവനത്തിന്റെ മാതൃകയായി മലമല്‍പാടത്തെ സിഗപ്പി നെല്ല്‌. ജൂലൈ ആദ്യം ഉണ്ടായ വെള്ളക്കെട്ടിലും ഓഗസ്‌റ്റ് പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിലും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന നെല്ലാണ്‌ കരുത്തുചോരാതെ കതിരണിഞ്ഞത്‌. തമിഴ്‌നാട്‌ അണ്ണാമലൈ സര്‍വകലാശാല വികസിപ്പിച്ച നെല്ലിനമാണിത്‌.
പൊന്‍മണി എന്ന ഇനത്തില്‍ സബ്‌ വണ്‍ എന്ന ജീന്‍ സംയോജിപ്പിച്ചാണ്‌ ഇത്‌ വികസിപ്പിച്ചത്‌. വെള്ളത്തില്‍ മുങ്ങിയാലും നെല്‍ചെടി വീണുപോകുകയോ അഴുകുകയോ ഇല്ലെന്നതാണ്‌ പ്രത്യേകത. വെള്ള അരിയാണ്‌. 135 ദിവസമാണ്‌ മൂപ്പ്‌. 15 വര്‍ഷമായി തരിശു കിടന്ന മലമല്‍പാടത്ത്‌ സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയുടെ ഭാഗമായാണ്‌ ഇത്തവണ വിത്തിറക്കിയത്‌.
കാലവര്‍ഷത്തില്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങുന്ന പാടശേഖരമായതിനാല്‍ പലരും ഒന്നാം വിള ഇറക്കിയിരുന്നില്ല. ഇത്‌ പരിഗണിച്ചാണ്‌ പട്ടാമ്പി നെല്ല്‌ ഗവേഷണ കേന്ദ്രത്തിലെ ഡോ. ഇളങ്കോവന്‍ ഇവിടെ സിഗപ്പി പരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്‌. മഴ പെയ്‌തപ്പോള്‍ കതിര്‌ വന്ന്‌ പൂവ്‌ വിരിയുന്ന സമയമായതിനാല്‍ അല്‍പം പതിര്‌ വന്നിട്ടുണ്ട്‌. ഈ പ്രശ്‌നം ഇല്ലാത്ത നെല്ലിനങ്ങളൊന്നും നിലവിലില്ല. വെള്ളക്കെട്ടും വെള്ളം കയറലുമുള്ള പാടങ്ങളില്‍ സിഗപ്പി ഇനം വിജയകരമാണെന്ന്‌ കൃഷി ഓഫീസര്‍ എം.വി. രശ്‌മി പറഞ്ഞു.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW