Saturday, September 08, 2018 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

ദുരിതാശ്വാസക്കിറ്റ്‌ വിതരണം പൂര്‍ത്തിയായി

പാലക്കാട്‌: ജില്ലയില്‍ ദുരിതാശ്വാസക്കിറ്റ്‌ വിതരണം പൂര്‍ത്തിയായതായി താലൂക്ക്‌ ഓഫീസര്‍മാര്‍ അറിയിച്ചു.
അവശ്യസാധനങ്ങളടങ്ങിയ ഇരുപതിനായിരത്തിലേറെ കിറ്റുകളാണ്‌ വിതരണം ചെയ്‌തത്‌. ജില്ലയിലെ ആറു താലൂക്കുകളിലായുള്ള പ്രളയബാധിത വില്ലേജുകളിലെ കുടുംബങ്ങള്‍ക്കാണ്‌ കിറ്റ്‌ വിതരണം ചെയ്‌തത്‌. ഭക്ഷ്യവസ്‌തുക്കള്‍, വസ്‌ത്രം, പാത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്‌തുക്കളാണ്‌ കിറ്റുകളില്‍ അടങ്ങിയിട്ടുളളത്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്‌തത്‌ പാലക്കാട്‌ താലൂക്കിലാണ്‌. അയ്യായിരത്തിലേറെ കിറ്റുകളാണ്‌ താലൂക്കില്‍ വിതരണം ചെയ്‌തത്‌.
ഒറ്റപ്പാലം താലൂക്കില്‍ 24 വില്ലേജുകളിലായി 4250 കിറ്റുകള്‍ വിതരണം ചെയ്‌തു. പട്ടാമ്പി താലൂക്കില്‍ 1477 കിറ്റുകളും ആലത്തൂരില്‍ 2774 കിറ്റുകളും മണ്ണാര്‍ക്കാട്‌ 657 കിറ്റുകളും വിതരണം ചെയ്‌തു. നെല്ലിയാമ്പതിയില്‍ വിതരണം ചെയ്‌തതടക്കം ചിറ്റൂര്‍ താലൂക്കില്‍ 2559 കിറ്റുകളാണ്‌ വിതരണം ചെയ്‌തത്‌. നെല്ലിയാമ്പതിയിലേക്കുള്ള റോഡ്‌ ഇടിഞ്ഞതിനെ തുടര്‍ന്ന്‌ ഒറ്റപ്പെട്ടതിനാല്‍ 38 കേന്ദ്രങ്ങളിലായി സാമൂഹിക അടുക്കളകള്‍ സംഘടിപ്പിച്ചിരുന്നു.
16 പ്രളയബാധിത വില്ലേജുകളാണ്‌ ചിറ്റൂര്‍ താലൂക്കിലുള്ളത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW