Wednesday, April 24, 2019 Last Updated 27 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

മഹിളാ കോണ്‍ഗ്രസ്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തി

മണ്ണാര്‍ക്കാട്‌: ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്‌ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജി വെക്കണമെന്നാവശ്യപ്പെട്ട്‌ മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റി പോലീസ്‌ സേ്‌റ്റഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
നെല്ലിപ്പുഴയില്‍ നിന്ന്‌ തുടങ്ങിയ പ്രകടനം പൊലീസ്‌ സേ്‌റ്റഷന്‍ പരിസരത്ത്‌ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന യോഗം മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ലതികാ സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.സി.സി അംഗം അഡ്വ. ദീപ്‌തി മേരി വര്‍ഗീസ്‌ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ്‌ കെ.എ കുമാരി അധ്യക്ഷയായി. സംസ്‌ഥാന സെക്രട്ടറി ഓമന ഉണ്ണി, മണ്ഡലം പ്രസിഡന്റ്‌ വി. പ്രീത, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തൃത്താല, തച്ചമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത, സുബൈദ സൈതലവി, ലതാ ജോബി, പാഞ്ചാലി, ബിന്ദു മണികണ്‌ഠന്‍, പുഷ്‌പവല്ലി, രാജി, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ ഷരീഫ്‌, ഡി.സി.സി സെക്രട്ടറിമാരായ പി.ആര്‍ സുരേഷ്‌, പി. അഹമ്മദ്‌ അഷറഫ്‌, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വി.വി ഷൗക്കത്തലി, അരുണ്‍കുമാര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW