Friday, November 16, 2018 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

ആരോഗ്യ ശുചിത്വ സന്ദേശയാത്രയുമായി ആദിവാസി യുവതീയുവാക്കള്‍

പാലക്കാട്‌: യുണിസെഫിന്റെയും ആദിവാസി കൂട്ടായ്‌മയായ തമ്പിന്റെയും നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ സന്ദേശ യാത്ര നടത്തി ആദിവാസി യുവതീയുവാക്കള്‍.
ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയിലൂന്നിയുളള സന്ദേശങ്ങളാണ്‌ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ പ്രചരിപ്പിക്കുന്നത്‌. തനത്‌ ഭാഷയില്‍ ഗോത്രകലാരൂപങ്ങളിലൂടെ ആദിവാസി ജനതയില്‍ സന്ദേശം എത്തിക്കുകയാണ്‌ ലക്ഷ്യം. പത്ത്‌ ദിവസങ്ങളിലായി 60 ഓളം ഊരുകളില്‍ കലാസന്ദേശയാത്ര പര്യടനം നടത്തി. മൂന്നു ഗ്രൂപ്പുകളിലായി 33 ഓളം ആദിവാസി യുവതി യുവാക്കളാണ്‌ പങ്കെടുക്കുന്നത്‌. കുമ്മിയാട്ടം, വായ്‌മൊഴി ഗാനങ്ങളും പറ, ദവില്‍ എന്നിവയുടെ അകമ്പടിയോടെയാണ്‌ പ്രചരണം. രണ്ടാംഘട്ടത്തില്‍ പോസ്‌റ്റര്‍ ക്യാമ്പയിനും, മൂന്നാംഘട്ടത്തില്‍ വീടുവീടാന്തരം കയറിയുള്ള ക്യാമ്പയിനുമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ തമ്പ്‌ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്‌ പറഞ്ഞു.
വടക്കന്‍ കേരളത്തിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ്‌ ശുചിത്വ-ആരോഗ്യ സന്ദേശ യാത്ര നടത്തുന്നത്‌. മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഐ.സി.ഡി.എസ്‌ ഉദ്യോഗസ്‌ഥര്‍, സാമൂഹിക സംഘടനകള്‍ എന്നിവര്‍ സന്ദേശ യാത്രകളില്‍ പങ്കാളികളാകുന്നുണ്ട്‌. അട്ടപ്പാടി മേഖലയിലെ സന്ദേശ യാത്ര വടകോട്ടത്തറ ഊരില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്‌ഥിരം സമിതി അംഗം പ്രജാ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. ട്രൈബല്‍ ഹെല്‍ത്ത്‌ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്‌ മുഖ്യ പ്രഭാഷണം നടത്തി.
അഗളി പഞ്ചായത്ത്‌ ആരോഗ്യ സ്‌ഥിരസമിതി അംഗം രേണുക മുരുകദാസ്‌, അഗളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന ക്ഷേമ സ്‌ഥിരകാര്യസമിതി അംഗം സുമതി സുബ്രഹ്‌മണ്യം, തമ്പ്‌ പ്രതിനിധി കെ.എ. രാമു, എസ്‌.എസ്‌. കാളിസ്വാമി പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW