Saturday, September 08, 2018 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

നഗരത്തിലെ അനധികൃത അറവുശാലകള്‍ പൂട്ടും

പാലക്കാട്‌: നഗരത്തിലെ അനധികൃത അറവുശാലകള്‍ പൂട്ടാന്‍ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുതുപ്പള്ളിത്തെരുവില്‍ അറവുശാല പരിസരത്ത്‌ കാക്കകള്‍ ചത്തൊടുങ്ങിയ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം.
ഇന്നലെ തന്നെ പരിശോധന നടത്തി അഞ്ച്‌ എണ്ണം പൂട്ടി സീല്‍ ചെയ്‌തു.അറക്കാനുള്ള ലൈസന്‍സുള്ളവരെ മാത്രമെ ഇനി മുതല്‍ അറവുശാലയില്‍ പ്രവേശിപ്പിക്കാവൂ.
വെട്ടേണ്ട മൃഗങ്ങളെ തലേദിവസം തന്നെ വെറ്ററിനറി ഡോക്‌ടര്‍ പരിശോധിച്ച്‌ സാക്ഷ്യപത്രം നല്‍കണം. ഇറച്ചിയായ ശേഷവും പരിശോധനയ്‌ക്ക് ശേഷമേ പുറമേയുള്ള വില്‍പനശാലയിലേക്ക്‌ വിതരണത്തിന്‌ നല്‍കാവൂ. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഇറച്ചി സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. നഗരസഭയുടെ അറവുശാലയില്‍ ഡോക്‌ടറെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
ഒരുതരത്തിലുമുള്ള ആരോഗ്യ ചട്ടങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 11 അനധികൃത അറവുശാലകള്‍ കരിംനഗര്‍, ചടനാംകുറിശ്ശി പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതുവരെ നഗരസഭയുടെ ഭാഗത്ത്‌ നിന്ന്‌ നടപടികളൊന്നും ഉണ്ടായില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സമീപവാസികള്‍ ഇതുമൂലം നേരിടുന്നുണ്ട്‌. ഉദ്യോഗസ്‌ഥര്‍ ഇതിനുള്ള ഒത്താശകള്‍ ചെയ്യുന്നുവെന്നും നടപടിയെടുക്കുമെങ്കില്‍ ഒറ്റക്കെട്ടായി പിന്തുണക്കുമെന്നും സി.പി.എം കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പടെയുള്ളവരുടെ വലിയ വീഴ്‌ചയാണ്‌ ഇത്തരമൊരു സംഭവം നടക്കാന്‍ കാരണമെന്ന്‌ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സി. കൃഷ്‌ണകുമാര്‍ വ്യക്‌തമാക്കി. പ്രദേശത്ത്‌ നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന ഇറച്ചി ഫ്രീസറുകളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. നഗരസഭയുടെ തന്നെ അറവ്‌ ശാലയില്‍ ചത്ത മൃഗങ്ങളെയടക്കം അറക്കുന്നതായി ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW