Wednesday, November 21, 2018 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം

പട്ടാമ്പി: പി.കെ. ശശി എം.എല്‍.എ.ക്കെതിരെ ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവ്‌ ആരോപിച്ച പീഡന പരാതിയില്‍ പോലീസ്‌ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചും എം.എല്‍.എ. രാജിവെക്കണമെന്നും ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്‌.പി: ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്ലേറില്‍ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു.
പൊതുവാള്‍ ജംഗ്‌ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ തടയാന്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ പോലീസ്‌ ബാരിക്കേഡ്‌ തീര്‍ത്തു. ജില്ലയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന്‌ സി.ഐമാരുടെയും നാല്‌ എസ്‌.ഐ മാരുടെയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്ത്‌ നിലയുറപ്പിച്ചു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാനും മറ്റും ശ്രമിച്ചത്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. അരമണിക്കൂറോളം സംഘര്‍ഷാവസ്‌ഥ നിലനിന്നു. കല്ലേറില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീപീഡകരുടെ സംരക്ഷകരായി ഡി.വൈ.എഫ്‌.ഐയും സി.പി.എമ്മും മാറിയതായും തരംതാഴലിന്റെ അവസാന വാക്കാണ്‌ പി.കെ. ശശിയെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു. പാര്‍ലിമെന്ററി കമ്മിറ്റി പ്രസിഡന്റ്‌ ഫിറോസ്‌ ബാബു അധ്യക്ഷനായി.
സെക്രട്ടറി വി.എം. മുസ്‌തഫ, വി.കെ. ശ്രീകൃഷ്‌ണന്‍, സി. ചന്ദ്രന്‍, എ.കെ. ഷാനിബ്‌, ടി.വി. ശിഹാബുദ്ധിന്‍ പങ്കെടുത്തു. പൊതുയോഗത്തിന്‌ ശേഷവും മാര്‍ച്ച്‌ അക്രമാസക്‌തമായി. ബാരിക്കേഡുകള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച കമ്മിറ്റി പ്രസിഡന്റ്‌ ഫിറോസ്‌ ബാബുവിന്‌ നേരെ പോലീസ്‌ ലാത്തി വീശി. വീണ്ടും അരമണിക്കൂറോളം എം.എല്‍.എക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്‌ നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. പ്രതിഷേധം മൂലം ഷൊര്‍ണൂര്‍ നഗരത്തില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW