Saturday, September 08, 2018 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.27 AM

പ്രളയം: യൂണിഫോം നഷ്‌ടപ്പെട്ടത്‌ 684 വിദ്യാര്‍ഥികള്‍ക്ക്‌

പാലക്കാട്‌: പ്രളയദുരിതത്തില്‍ ജില്ലയില്‍ 684 വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം നഷ്‌ടപ്പെട്ടതായി കണക്ക്‌.
ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ചത്‌ പാലക്കാട്‌, പട്ടാമ്പി വിദ്യാഭ്യാസ ഉപജില്ലകളിലാണ്‌. യൂണിഫോം ആവശ്യമുളള കുട്ടികളുടെ കണക്ക്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ അയച്ചതായി പാലക്കാട്‌ ഡി.ഡി.ഇ. പി.യു. പ്രസന്നകുമാരി അറിയിച്ചു. യൂണിഫോം തുണിയായും രണ്ടു ജോഡിക്ക്‌ 400 രൂപ എന്ന നിരക്കില്‍ തുകയായുമാണ്‌ ഇവ വിതരണം ചെയ്യുന്നത്‌. ഫണ്ടനുവദിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇവയുടെ വിതരണം നടക്കൂ. ഇതിന്‌ ഇനിയും സമയമെടുക്കാനാണ്‌ സാധ്യത. ഒന്നു മുതല്‍ 10 വരെയുളള ക്ലാസുകളിലുളള കുട്ടികള്‍ക്കാണ്‌ യൂണിഫോം വിതരണം ചെയ്യുന്നത്‌.
പാലക്കാട്‌ ഉപജില്ലയില്‍ മോയന്‍ എല്‍.പി. സ്‌കൂള്‍, അകത്തേത്തറ എല്‍.പി. സ്‌കൂള്‍, മോയന്‍ മോഡല്‍ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുമരപുരം എച്ച്‌.എസ്‌.എസ്‌., ബിഗ്‌ബസാര്‍ എച്ച്‌.എസ്‌.എസ്‌., ബി.ഇ.എം. എച്ച്‌.എസ്‌.എസ്‌., പി.എം.ജി എച്ച.എസ്‌.എസ്‌. തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ യൂണിഫോം നഷ്‌ടപ്പെട്ടത്‌. പല പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകരും പി.ടി.എയും ചേര്‍ന്ന്‌ പിരിവെടുത്ത്‌ യൂണിഫോം വാങ്ങി നല്‍കിയിട്ടുണ്ട്‌. മോയന്‍ എല്‍.പിയിലെ 80 വിദ്യാര്‍ഥികള്‍ക്കാണ്‌ യൂണിഫോം നഷ്‌ടപ്പെട്ടത്‌. വെളളപ്പൊക്കത്തില്‍ എസ്‌.എസ്‌.എല്‍.സി. മാര്‍ക്ക്‌ലിസ്‌റ്റ് നഷ്‌ടപ്പെട്ട 173 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ അയച്ചിട്ടുണ്ടെന്നും ഡി.ഡി.ഇ. അറിയിച്ചു.
അതേസമയം ജില്ലയില്‍ പാഠപുസ്‌തകങ്ങള്‍ നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കുളള പുസ്‌തക വിതരണം പൂര്‍ത്തിയായി. 4094 പുസ്‌തകങ്ങളാണ്‌ ജില്ലയില്‍ ആകെ വിതരണം ചെയ്‌തത്‌. ബാക്കി വന്ന 70,000 ത്തോളം പുസ്‌തകങ്ങള്‍ പാലക്കാട്‌ ഡിപ്പോയില്‍ ഉണ്ട്‌. മറ്റു പ്രളയബാധിത ജില്ലകളിലേക്ക്‌ അവര്‍ ആവശ്യപ്പെടുന്ന മുറക്ക്‌ ഇവ അയക്കും.
പാലക്കാട്‌ സ്‌റ്റോക്ക്‌ ഇല്ലാത്തതിനാല്‍ തമിഴ്‌ മീഡിയം പഠിക്കുന്ന കുട്ടികള്‍ക്കായി 408 പുസ്‌തകങ്ങള്‍ എറണാകുളം ഡിപ്പോയില്‍ നിന്നും എത്തിച്ച്‌ വിതരണം ചെയ്‌തതായും പി.യു. പ്രസന്നകുമാരി പറഞ്ഞു. ജില്ലയില്‍ മൊത്തം 665 വിദ്യാര്‍ഥികള്‍ക്കാണ്‌ പാഠപുസ്‌തകങ്ങള്‍ നഷ്‌ടപ്പെട്ടത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW