Wednesday, November 21, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.26 AM

സൗരോര്‍ജ വൈദ്യുതി നിലയവുമായി ചാലിശ്ശേരി പള്ളി

uploads/news/2018/09/246777/4.jpg

കുന്നംകുളം: ചാലിശ്ശേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളി സൂര്യപ്രകാശത്തില്‍നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ കെ.എസ്‌.ഇ.ബിക്ക്‌ നല്‍കുന്നു. എട്ടുനോമ്പ്‌ പെരുന്നാളിന്റെ ഭാഗമായി ഇന്ന്‌ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഓണ്‍ ഗ്രിഡ്‌ പവര്‍ സിസ്‌റ്റം യൂഹന്നോന്‍ മോര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത പ്രവര്‍ത്തന ഉദ്‌ഘാടനം നിര്‍വഹിക്കും. വൈദ്യുതി ഉപയോഗം ദിനംപ്രതി കൂടി വരികയും ഉല്‍പ്പാദനം കുറഞ്ഞ്‌ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ ഇടവക സോളാര്‍ വൈദ്യുതി എന്ന ആശയവുമായി മുന്നോട്ട്‌ വന്നത്‌. നാലു ലക്ഷം രൂപ ചെലവിട്ടാണ്‌ അഞ്ചു കിലോവാട്ട്‌ ശേഷിയുള്ള സൗരോര്‍ജ നിലയം പൂര്‍ത്തീകരിച്ചത്‌. 20 യൂണിറ്റ്‌ വൈദ്യുതിയാണ്‌ പ്രതിദിനം ഉല്‍പ്പാദിപ്പിച്ച്‌ കെ.എസ്‌.ഇ.ബിക്ക്‌ നല്‍കുക. ഷൊര്‍ണൂര്‍ ഡിവിഷനു കീഴിലുള്ള ചാലിശ്ശേരി ഇലക്‌ട്രിസിറ്റി സെക്ഷന്‍ ഉദ്യോഗസ്‌ഥരാണ്‌ എല്ലാ പ്രവര്‍ത്തനത്തിനും മുന്നിട്ടുനിന്നത്‌. റേമാക്‌സ് ടെക്‌നോളജീസ്‌ എന്ന സ്‌ഥാപനമാണ്‌ സൗരോര്‍ജ വൈദ്യുതി നിലയം സ്‌ഥാപിച്ചത്‌. പാലക്കാട്‌, തൃശൂര്‍ ജില്ലകളില്‍ ആദ്യമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു നല്‍കുന്ന ക്രൈസ്‌തവ ദേവാലയമാണ്‌ ചാലിശ്ശേരി പള്ളി.

Ads by Google
Advertisement
Saturday 08 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW