Sunday, November 18, 2018 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.26 AM

ദുരിതാശ്വാസനിധി: വിഭവസമാഹരണം പത്തുമുതല്‍

uploads/news/2018/09/246775/2.jpg

തൃശൂര്‍: പ്രളയക്കെടുതിമൂലം ദുരിതത്തിലായ ജില്ലയെ പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 10 മുതല്‍ 15 വരെ ജില്ലയില്‍ വിഭവസമാഹരണം നടത്തുമെന്ന്‌ അവലോകന യോഗം. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തന ചുമതലയുള്ള പൊതുവിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌, കൃഷിമന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ 13, 15 തീയതികളില്‍ വിഭവ സമാഹരണം സ്വീകരിക്കും. യൂണിവേഴ്‌സിറ്റി, പ്രഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍നിന്നു 11നു ഫണ്ടുകള്‍ സ്വീകരിക്കും. പ്രളയക്കെടുതി രൂക്ഷമാവാത്ത പ്രദേശങ്ങളില്‍നിന്ന്‌ പഞ്ചായത്ത്‌ തലത്തില്‍ വിവരം ശേഖരിച്ച്‌ വിഭവസമാഹരണം നടത്തും. ചെക്ക്‌, ഡിമാന്റ്‌ ഡ്രാഫ്‌റ്റ് എന്നിവ മാത്രമാണു സ്വീകരിക്കുക. സംഭാവന ചെയ്യാന്‍ താത്‌പര്യമുള്ളവരെ പട്ടികയില്‍ പെടുത്തി വിഭവസമാഹരണം നടത്താനും ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.വി. അനുപമ അറിയിച്ചു. ജനപ്രതിനിധികളുടെ സഹകരണവും ഇത്തരം കാര്യങ്ങളില്‍ നല്ലതുപോലെ ഉണ്ടാവണമെന്നും പ്രളയം ബാധിക്കാത്തവരില്‍ നിന്ന്‌ ഫണ്ടുകള്‍ സ്വീകരിക്കുമെന്നും എല്ലാവരേയും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ നേഴ്‌സസ്‌ യൂണിയന്‍ സമാഹരിച്ച 60,000 നോട്ടു പുസ്‌തകങ്ങളും പഠനോപകരണങ്ങളും മന്ത്രിമാര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി. മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും കൊച്ചുബാലിക സ്വരൂപിച്ചു നല്‍കിയ തുകയും മന്ത്രിമാര്‍ ചേര്‍ന്ന്‌ ജില്ലാ കലക്‌ടറെ ഏല്‍പ്പിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW