Tuesday, November 13, 2018 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.26 AM

'പ്രളയക്കെടുതിയില്‍െപ്പട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സഹായം നല്‍കണം'

തൃശൂര്‍: പ്രളയക്കെടുതിയില്‍ ദുരതമനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അടിയന്തര സഹായം അനുവദിക്കണമെന്നു കെ.യു.ഡബ്ല്യു.ജെ. ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രളയ ദുരിതങ്ങള്‍ കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ്‌ തൃശൂര്‍. നിരവധി മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. പല വീടുകളിലും വെള്ളംകയറി ചെളിയടിഞ്ഞുകൂടി. വാഹനങ്ങള്‍, ഇലക്‌ട്രോണിക്‌, ഇലക്ര്‌ടിക്‌ ഉപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ തുടങ്ങിയവ നശിച്ചു. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രളയ ബാധിതരായ മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്‌ പര്യാപ്‌തമായ തുകയും മറ്റു സഹായങ്ങളും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു.മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കുക, സ്‌ഥിരംനിയമനം ഉള്‍പ്പെടെയുള്ളവരെ കരാര്‍വല്‍ക്കരിക്കുന്നതും അന്യായമായി സ്‌ഥലംമാറ്റുന്നതും തടയുക, മജീദിയ വേജ്‌ ബോര്‍ഡ്‌ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുക, മാതൃഭൂമി കണ്ണൂര്‍ ന്യൂസ്‌ എഡിറ്റര്‍ വിനോദ്‌ ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും ക്രൂരമായി മര്‍ദിച്ച്‌ വീട്‌ കൊള്ളയടിച്ചവരെ ഉടന്‍ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയങ്ങളിലൂടെ ഉന്നയിച്ചു. സംസ്‌ഥാന ട്രഷറര്‍ പി സി സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ പ്രഭാത്‌ അധ്യക്ഷനായി.

Ads by Google
Advertisement
Saturday 08 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW