Saturday, September 08, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.26 AM

നിര്‍വാഹക സമിതി യോഗം അലസി

തൃശൂര്‍: വൈസ്‌ ചാന്‍സലറും സി.പി.എം. അനുകൂല കമ്മിറ്റി അംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ കാര്‍ഷിക സര്‍വകലാശാല നിര്‍വാഹകസമിതി യോഗം അലസി. സീനിയര്‍ ഉദ്യോഗസ്‌ഥ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ വാക്‌പോരിലെത്തി. ഏറെക്കാലമായുള്ള ശീതസമരം വഴിത്തിരിവില്‍. പ്രളയത്തെത്തുടര്‍ന്നു കര്‍ഷകര്‍ വലയുമ്പോഴാണു നവകേരള നിര്‍മിതിയെന്ന സര്‍ക്കാര്‍ നിലപാടിനു പുല്ലുവില കല്‍പിച്ചു നേതൃത്വത്തിലുള്ളവര്‍ പോരടിച്ചത്‌. വെള്ളക്കെട്ട്‌ അതിജീവിക്കുന്ന വിത്തിനങ്ങളടക്കം ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ച കര്‍ഷകരെ പെരുവഴിയിലാക്കിയാണു തര്‍ക്കം. തിരുവനന്തപുരം വെള്ളായണി അസോസിയേറ്റ്‌ ഡയറക്‌ടര്‍ കെ.കെ. ഉമാമഹേശ്വരനെ കൃത്യവിലോപമാരോപിച്ചു തല്‍സ്‌ഥാനത്തു നിന്നും വി.സി. ഈയിടെ മാറ്റിയിരുന്നു. അധികചുമതല നല്‍കിയതു മാറ്റി പ്രഫസറായി തുടരാനായിരുന്നു ഉത്തരവ്‌. ഇതു തിരുത്തണമെന്നു യോഗം തുടങ്ങിയപ്പോള്‍ സി.പി.എം. അധ്യാപകസംഘടനാപ്രതിനിധികളും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളുമായ ഡോ. ടി പ്രദീപ്‌ കുമാര്‍, ഡോ.എ. അനില്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വി.സി. എതിര്‍ത്തതോടെ വാക്കേറ്റമായി. സീനിയോറിറ്റി കൂടി പരിഗണിച്ച്‌ സി.പി.ഐയെ അനുകൂലിക്കുന്ന കേരള അഗ്രികള്‍ച്ചറര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതാവ്‌ ഡോ. എ.എസ്‌. അനില്‍കുമാറിനാണ്‌ പകരം ചുമതല നല്‍കിയത്‌. ഈയടുത്താണ്‌ സി.പി.ഐ. നേതൃത്വത്തില്‍ സംഘടനയുണ്ടാക്കിയത്‌. വെള്ളായണിയില്‍ നിന്നും പടന്നക്കാട്‌ കാര്‍ഷിക കോളേജിലേക്ക്‌ ഒരു വനിതാ അസിസ്‌റ്റന്റ്‌ പ്ര?ഫസറെ സ്‌ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ്‌ വിവാദത്തിന്റെ തുടക്കം. ഇവര്‍ക്ക്‌ വിടുതല്‍ നല്‍കാതെ നിയമനടപടിയെടുക്കാന്‍ അവസരമൊരുക്കി യെന്ന പേരിലാണ്‌ ഉമാ മഹേശ്വരനെ വി.സി. മാറ്റിയത്‌. സ്‌ഥലംമാറ്റത്തെ ചോദ്യംചെയ്‌തു അധ്യാപിക സ്‌റ്റേ വാങ്ങി. സി.പി.എം. അനുകൂല അധ്യാപക സംഘടനയിലെ സജീവ പ്രവര്‍ത്തകരാണ്‌ ഉമാ മഹേശ്വരനും സ്‌ഥലം മാറ്റപ്പെട്ട അധ്യാപികയും. വെള്ളാനിക്കര സര്‍വകലാശാല ആസ്‌ഥാനത്തു ചേര്‍ന്ന യോഗം അജന്‍ഡകളൊന്നും ചര്‍ച്ച ചെയ്ാതെയയാണ്‌ പിരിഞ്ഞത്‌. അടുത്തയാഴ്‌ച്ച വീണ്ടും യോഗം വിളി ക്കുമെന്നാണ്‌ സൂചന. സി.പി.ഐ. എം.എല്‍.എയും ഭരണസമിതി അംഗവുമായ കെ.രാജന്‍ തലസ്‌ഥാനത്തായതിനാല്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

കെ. കൃഷ്‌ണകുമാര്‍

Ads by Google
Advertisement
Saturday 08 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW