Saturday, November 17, 2018 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.16 AM

കിഴക്കമ്പലത്ത്‌ മയക്കുമരുന്നു ഗുളികകളുമായി 3 യുവാക്കള്‍ പിടിയില്‍

uploads/news/2018/09/246751/4.jpg

കിഴക്കമ്പലം: മയക്കുമരുന്ന്‌ ഇനത്തില്‍പ്പെട്ട ഗുളികകളും ആംപ്യൂളുകളുമായി മൂന്നു യുവാക്കളെ കുന്നത്തുനാട്‌ പോലീസ്‌ പിടികൂടി. കടുങ്ങല്ലൂര്‍ ആക്കാട്ട്‌ വീട്ടില്‍ പറമാട്ട്‌ പറമ്പില്‍ കൃഷ്‌ണപ്രസാദ്‌ (28), മന്നം കോക്കരണിപ്പറമ്പ്‌ വീട്ടില്‍ ശരണ്‍ (26), മുപ്പത്തടം കണ്ണിക്കമാലില്‍ വീട്ടില്‍ ജിതിന്‍ (26) എന്നിവരെയാണ്‌ കുന്നത്തുനാട്‌ സി.ഐ ജെ.കുര്യാക്കോസ്‌, എസ്‌.ഐ ടി.ദിലീഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. മാനസിക വിഭ്രാന്തിയുള്ളവരും ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്ക്‌ വേദന സംഹാരിയായി ഉപയോഗിക്കുന്നതുമായ 63 എണ്ണം നൈട്രസപ്പാം ഗുളികളും, 2 ആംപ്യൂളുകളും യുവാക്കളില്‍ നിന്നും പിടിച്ചെടുത്തു. വ്യഴാഴ്‌ച രാത്രി 8.30 ഓടെ കെ.എല്‍ 7 ആര്‍ 333 നമ്പര്‍ കാറിലെത്തിയ സംഘത്തെ പോലീസിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ കിഴക്കമ്പലത്തുവെച്ച്‌ പിടികൂടിയത്‌. രോഗികളെ സമീപിച്ച്‌ അവരുടെ കൈയില്‍ നിന്നും പ്രിസ്‌കൃപ്‌ഷന്‍ കൈക്കലാക്കിയും മെഡിക്കല്‍ രംഗത്തുള്ള സമാന സ്വഭാവക്കാര്‍ മുഖേനയും അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുമാണ്‌ ഇവര്‍ മയക്കുമരുന്ന്‌ എത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്‌തതില്‍ വന്‍കിട ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ മാരകരോഗങ്ങള്‍ക്ക്‌ നല്‍കുന്ന വേദന സംഹാരികള്‍ പുറത്തേക്ക്‌ കടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്‌.
.ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണമാരംഭിച്ചതായി കുന്നത്തുനാട്‌ സി.ഐ പറഞ്ഞു.
പ്രതികള്‍ക്ക്‌ ആലുവ, ഫോര്‍ട്ടുകൊച്ചി, പറവൂര്‍, തട്ടിയിട്ടപറമ്പ്‌, ബിനാനിപുരം സേ്‌റ്റഷനുകളില്‍ മയക്കുമരുന്ന്‌, അടിപിടി കേസുകളും ഉള്ളതായി പോലീസ്‌ പറഞ്ഞു.
എസ്‌.ഐ ജോണ്‍, പോലീസുകാരായ ഹമീദ്‌, മനാഫ്‌, ദിനില്‍, അജിത്ത്‌, സജീവന്‍, എല്‍ദോസ്‌, വേണു എന്നിവരും അന്വേണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന്‌ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കും.

.

Ads by Google
Advertisement
Saturday 08 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW