Tuesday, November 20, 2018 Last Updated 36 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.16 AM

പ്രളയക്കെടുതി: ആരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണത്തിന്‌ എല്ലാ സഹായവും നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

uploads/news/2018/09/246750/3.jpg

നെടുമ്പാശേരി: പ്രളയത്തില്‍ തകര്‍ന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണത്തിന്‌ എല്ലാ സഹായവും നല്‍കുമെന്നും നാഷണല്‍ ഹെല്‍ത്ത്‌ മിഷന്റെ വിദഗ്‌ധ സംഘത്തെ ഉടന്‍ കേരളത്തിലേക്ക്‌ അയയ്‌ക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്‌ഡ.
ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാല ഘട്ടത്തിലേക്ക്‌ അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച്‌ ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കും.
സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 48 അവശ്യ മരുന്നുകളുടെ 73 മെട്രിക്‌ ടണ്‍ അടങ്ങുന്ന ആദ്യ ഭാഗം ഇന്ത്യന്‍ വ്യോമസേന വഴി ലഭ്യമാക്കിയിരുന്നു. 2.25 കോടി ക്ലോറിന്‍ ഗുളികകള്‍, 80 മെട്രിക്‌ ടണ്‍ ബ്ലീച്ചിങ്‌ പൗഡര്‍ എന്നിവയും സംസ്‌ഥാനത്തിന്‌ ലഭ്യമാക്കിയിട്ടുണ്ട്‌. സംസ്‌ഥാനത്തുനിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം 4 ലക്ഷം സാനിറ്ററി നാപ്‌കിനുകള്‍ ലഭ്യമാക്കി, ഇത്‌ കൂടാതെ പിന്നീട്‌ 40 ഫോഗിങ്‌ യന്ത്രങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.. സംസ്‌ഥാനത്തിന്റെ ആവശ്യ പ്രകാരം മാനദണ്ഡങ്ങള്‍ ഇളവ്‌ വരുത്തി ദേശീയ ആരോഗ്യ ദൗത്യം വഴി 18.71 കോടി രൂപയും അധികമായി ലഭ്യമാക്കിയിട്ടുണ്ട്‌. പിന്നീട്‌ പകര്‍ച്ച വ്യാധികള്‍ അല്ലാത്ത രോഗങ്ങളുള്‍പ്പെടെ നേരിടുന്നതിനായി 120 മെട്രിക്‌ ടണ്‍ വരുന്ന 58 അവശ്യ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്‌.
എലിപ്പനി വ്യാപകമായ സാഹചര്യത്തില്‍ അതിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ ഡോക്‌സിസൈക്ലിന്‍ മരുന്നിന്റെ 18,00,000 ക്യാപ്‌സ്യൂളുകളും കേരളത്തിന്‌ ലഭ്യമാക്കിയിട്ടുണ്ട്‌. പ്രളയ ദുരന്തം ബാധിച്ചവര്‍ക്ക്‌ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന്‌ ആവശ്യമായ സഹായം നല്‍കുന്നതിനു ബംഗളൂരൂവിലെ നിംഹാന്‍സില്‍നിന്നുള്ള 40 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്‌. ഇവര്‍ ഇതുവരെ 5353 വോളന്റിയര്‍മാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്‌. പ്രളയത്തില്‍നിന്നു രക്ഷപ്പെട്ട 65155 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിങ്‌ നല്‍കിയിട്ടുണ്ട്‌. പ്രളയ ബാധിത ജില്ലകളില്‍ 30 സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടര്‍മാര്‍, 20 ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, മലയാളം സംസാരിക്കാന്‍ അറിയാവുന്ന 40 നഴ്‌സുമാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്‌. എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ ജില്ലാ- താലൂക്ക്‌ ആശുപത്രികളിലാണ്‌ വിന്യസിച്ചിട്ടുള്ളത്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും, മേല്‍നോട്ടത്തിലും പ്രളയ ദുരിതാശ്വാസത്തിനു സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്നു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടു തന്നെയാണു സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്‌. വെള്ളപ്പൊക്കത്തെ തുടര്‍ന്നു സംസ്‌ഥാനത്തെ പൊതുജനാരോഗ്യ സ്‌ഥിതിഗതികള്‍കേന്ദ്ര ആരോഗ്യമന്ത്രാലയം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സമയം മുതല്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ പ്രളയത്തെ തുടര്‍ന്ന്‌ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ കൊണ്ടുപോകാനും കഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു.
ചാലക്കുടി താലൂക്ക്‌ ആശുപത്രി, വി.ആര്‍. പുരം, മുല്ലശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മന്ത്രി കെ.കെ ഷൈലജയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Saturday 08 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW