Saturday, January 19, 2019 Last Updated 25 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.16 AM

പ്രളയം കവര്‍ന്നത്‌ 'സംഗീത സാഗര'വും ഹരിഹരന്‍ നായരുടെ കൃത്രിമ കൈയും

uploads/news/2018/09/246749/2.jpg

കടുങ്ങല്ലൂര്‍: മഹാപ്രളയം താണ്ഡവമാടിയ കടുങ്ങല്ലൂരില്‍ ഇരുകൈകളും നഷ്‌ടപ്പെട്ട സംഗീതജ്‌ഞനായ ഹരിഹരന്‍ നായര്‍ക്ക്‌ നഷ്‌ട്മായത്‌ താന്‍ കൃത്രിമകൈ ഉപയോഗിച്ചു ഇരുപതു വര്‍ഷംകൊണ്ടു പതിനയ്യായിരം പേജില്‍ എഴുതി പൂര്‍ത്തിയാക്കിയ തന്റെ സംഗീത സപര്യയുടെ സാക്ഷാത്‌കാരമായ സംഗീത സാഗരം എന്ന ഗ്രന്ഥവും അഞ്ചുലക്ഷം വിലവരുന്ന തന്റെ കൃത്രിമ കൈയും. പ്രളയംവന്നപ്പോള്‍ ഹരിഹരന്‍ നായര്‍ കരുതിയത്‌ 2013 ലേതിന്‌ സമാനമായ
വെള്ളപ്പൊക്കം ആയിരിക്കുമെന്ന്‌. അന്നു തന്റെ വീടിന്റെ പടിവരെ എത്തിയ വെള്ളം ദുരിതം വിതയ്‌ക്കാതെ പിന്‍വലിയുകയായിരുന്നു. ആ പഴയ പ്രതീക്ഷയില്‍ വീട്ടിലിരുന്ന ഹരിഹരന്‍ നായര്‍ക്ക്‌ ഇത്തവണ പ്രളയം നല്‍കിയത്‌ ദുരിതങ്ങള്‍ മാത്രം. കളമശേരി പ്രീമിയര്‍ ടയേഴ്‌സിലെ ഉദ്യോഗസ്‌ഥനായ ഹരിഹരന്‍ നായര്‍ക്ക്‌ അവിടെ വച്ചുണ്ടായ അപകടത്തില്‍ ഇരുപത്തി ഒന്നാം വയസില്‍ ഇരുകൈകളും
നഷ്‌ടപ്പെടുകയായിരുന്നു. ചെറുപ്പം മുതലെ സംഗീതത്തില്‍ കമ്പമുണ്ടായിരുന്ന ഹരിഹരന്‍ നായര്‍ കിഴക്കെ കടുങ്ങല്ലൂരിലെ തന്റെ
വീട്ടില്‍ സരിഗ സംഗീത അക്കാദമി എന്ന പേരില്‍ സംഗീത വിദ്യാലയം അരംഭിച്ചു.
പിന്നീടങ്ങോട്ട്‌ ഇതായിരുന്നു അദേഹത്തിന്റെ സര്‍വവും. വിധി തന്റെ ഇരുകരങ്ങളും കവര്‍ന്നെടുത്തപ്പോള്‍ അനുഭവിച്ചതിനെക്കാള്‍ വലിയ മനോവിഷമമാണു താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നു ഹരിഹരന്‍ നായര്‍ പറഞ്ഞു. അര നൂറ്റാണ്ടുകൊണ്ട്‌ താന്‍ശേഖരിച്ച സംഗീതത്തിലെ അപൂര്‍വ ഗ്രന്ഥങ്ങള്‍ നഷ്‌ടപ്പെട്ടതാണു അദ്ദേഹത്തെ ഏറെ ദുഖിപ്പിക്കുന്നത്‌. വിവിധഭാഷകളില്‍ സംഗീതത്തെ കുറിച്ച്‌ എഴുതിയ അപൂര്‍വ പുസ്‌തകങ്ങളും ഇവയില്‍ ഉള്‍പ്പെടും. തന്റെ ജന്മ സാഫല്യമായ സംഗീത സാഗരം എന്ന കൃതി സാംസ്‌ക്കാരിക വകുപ്പ്‌ പുറത്തിറക്കുമെന്നു അന്തരിച്ച മുന്‍ മന്ത്രി ജി. കര്‍ത്തികേയന്‍ പറഞ്ഞത്‌ ഹരിഹരന്‍ നായര്‍ ഇന്നും ഓര്‍മിക്കുന്നു.ഇന്ത്യയില്‍ ലഭ്യമല്ലാത്ത പ്രാചീന സംഗീതത്തിന്റെ ശാസ്‌ത്രീയ ഗ്രന്ഥഇങ്ങള്‍ മ്യൂസിക്‌ തെറാപ്പിയുമായി ബന്ധപ്പെട്ടവ തമ്പുരു, വീണ, ശ്രുതിപെട്ടി എന്നിവയും പ്രളയം കവര്‍ന്നെടുത്തു. സാമ്പത്തിക പരാധീനതകള്‍ക്കും നടുവില്‍ അഞ്ചുലക്ഷം മുടക്കി കൃത്രിമ കൈ വൈക്കാനുള്ള അവസ്‌ഥയിലല്ല ഇന്ന്‌ ഹരിഹരന്‍ നായര്‍. നഷ്‌ടപ്പെട്ട സംഗീത ഉപകരണങ്ങള്‍ വാങ്ങി എത്രയുംപെട്ടന്ന്‌ സംഗീത ക്ലാസ്‌ ആരംഭിക്കുക എന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രളയം എന്ന മഹാദുരന്തം ഹരിഹരന്‍ നായര്‍ എന്ന സംഗീതജ്‌ഞന്റെ ജീവിത അഭിലാഷമാണ്‌ കവര്‍ന്നെടുത്തത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW