Wednesday, November 14, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.12 AM

മാലിന്യം കയറ്റിവന്ന മിനിലോറി ലോറിയിലിടിച്ച്‌ മറിഞ്ഞു

uploads/news/2018/09/246746/1.jpg

കിളിമാനൂര്‍: സംസ്‌ഥാന പാതയില്‍ കിളിമാനൂര്‍ മഹാദേവേശ്വരം ജംഗ്‌ഷനില്‍ ഹോട്ടല്‍ മാലിന്യം കയറ്റി വന്ന മിനി ലോറി മറിഞ്ഞു.
പാര്‍ക്ക്‌ ചെയ്‌തിരുന്ന ലോറിയിലിടിച്ചാണ്‌ മറിഞ്ഞത്‌. ആളപായമില്ല. ബാരല്‍ കണക്കിന്‌ മാലിന്യം റോഡില്‍ ചിതറി. രണ്ടുമണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വെഞ്ഞാറമൂടില്‍ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം മറിഞ്ഞ ലോറി മാറ്റിയശേഷം റോഡ്‌ പൂര്‍ണമായി കഴുകി പൂര്‍വ സ്‌ഥിതിയിലാക്കി.
ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ആയൂര്‍ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ നിന്നും നിരവധി പ്ലാസ്‌റ്റിക്‌ ബാരലുകളില്‍ ശേഖരിച്ച പഴകിയ ഭക്ഷണാവശിഷ്‌ടങ്ങളും മാലിന്യങ്ങളുമായി മാര്‍ത്താണ്ഡത്തേക്കു പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട്‌ സിമന്റുമായി വന്ന്‌ റോഡിന്റെ ഓരം ചേര്‍ത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ലോറിയുടെ മുന്നില്‍ ഇടിക്കുകയും റോഡില്‍ പാടെ മറിയുകയുമായിരുന്നു.
മിനിലോറി ഡ്രൈവര്‍ മാര്‍ത്താണ്ഡം സ്വദേശി മഹേഷ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെതുടര്‍ന്ന്‌ റോഡ്‌ പൂര്‍ണമായി മാലിന്യക്കൂമ്പാരമായി. പരിസരത്ത്‌ ദുര്‍ഗന്ധമായിരുന്നു. മിനിലോറി പര്‍ണമായും പാര്‍ക്ക്‌ ചെയ്‌തിരുന്ന ലോറിയുടെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു.

Ads by Google
Advertisement
Saturday 08 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW