Sunday, November 18, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.12 AM

കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ കൈയാങ്കളി: നാട്ടുകാര്‍ കൈവച്ചു

വര്‍ക്കല: ഓടിക്കൊണ്ടിരുന്ന ബസില്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരായ രണ്ടുപേര്‍ നടത്തിയ കയ്യാങ്കളി സഹയാത്രക്കാര്‍ക്കുനേരെ തിരിഞ്ഞതോടെ ബസില്‍ നിന്നിറക്കിയ ജീവനക്കാരനെ നാട്ടുകാര്‍ നന്നായി പെരുമാറി.കല്ലമ്പലം കടുവാപ്പള്ളിക്കുസമീപം ഇന്നലെ വൈകിട്ട്‌ ആറുമണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട്‌ ഡിപ്പോയില്‍ നിന്നും കൊല്ലത്തേക്ക്‌ പോയ ഫാസ്‌റ്റ് പാസഞ്ചര്‍ ബസിലായിരുന്നു അടിപിടിനടന്നത്‌. കടുവാപ്പള്ളിക്കുസമീപം ബസിലെ വനിതാ കണ്ടക്‌ടര്‍ ആള്‍ക്കാരുടെ എണ്ണത്തിനനുസരിച്ച്‌ ഒരു ടിക്കറ്റിന്റെ കുറവ്‌ മനസിലായതിനെ തുടര്‍ന്ന്‌ പരിശോധന നടത്തി. തുടര്‍ന്ന്‌ പാസുണ്ടായിരുന്ന മുന്‍ ജീവനക്കാരന്‍ ആദ്യം പാസ്‌ കാണിക്കാന്‍ വിസമ്മതിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായി യാത്രക്കാരില്‍ ചിലര്‍ പറയുന്നത്‌. ഇതോടെ ബസിലെ തന്നെ മറ്റൊരു യാത്രക്കാരന്‍ കെ.എസ്‌.ആര്‍.ടി.സി ഇന്‍സ്‌പെക്‌ടറാണെന്നു പറഞ്ഞു യാത്രക്കാരനോട്‌ മോശമായി പെരുമാറുകയും അയാളുടെ മുഖത്തടിക്കുകയും ചെയ്‌തതായി യാത്രക്കാര്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്‌ത സഹയാത്രക്കാരെയും ഇയാള്‍ മര്‍ദ്ദിച്ചതോടെ ബസ്‌ നിര്‍ത്തിയിടുകയും യാത്രക്കാരും കേട്ടറിഞ്ഞെത്തിയ നാട്ടുകാരും ഇയാളെ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW