Saturday, September 08, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.11 AM

ക്വാറികള്‍ പുനരാരംഭിക്കാന്‍ ഖനന മാഫിയ രംഗത്ത്‌

uploads/news/2018/09/246741/1.jpg

ഓയൂര്‍: ഗ്രാമീണമേഖലയില്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന ക്വാറികള്‍ പുനരാരംഭിക്കാന്‍ ഖനന മാഫിയ രംഗത്ത്‌. ഇതിനായി അദാനി ഗ്രൂപ്പിനെയാണ്‌ കൂട്ടുപിടിച്ചിരിക്കുന്നതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
ഇത്തിക്കരയാറിന്റെ ഓരത്ത്‌ കല്ലടത്തണ്ണി, വട്ടത്തില്‍ പ്രദേശങ്ങളിലാണ്‌ ക്വാറി പ്രവര്‍ത്തനത്തിനുള്ള സാധ്യകള്‍ തേടി പരിശോധനകള്‍ നടക്കുന്നത്‌. ചില തല്‍പ്പരകക്ഷികളുടെ പിന്‍തുണയോടെയാണ്‌ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്‌. നൂറുകണക്കിന്‌ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ആക്കല്‍, പെരപ്പയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പാറ ക്വാറി മാഫിയ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നത്‌. മുമ്പ്‌ ജനവാസമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറി നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്നു. ഇവിടേക്ക്‌ ഇടുങ്ങിയ വഴിമാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ക്വാറിയിലേക്ക്‌ വീതികൂടിയ വഴി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണു വിവരം.
വലിയ പാറകളും ക്രഷര്‍ ഉല്‍പ്പന്നങ്ങളും കടത്തിക്കൊണ്ടു പോകുന്നതിനാണ്‌ റോഡ്‌ നിര്‍മിക്കുന്നത്‌. ഇത്തിക്കരയാറിന്‌ കുറുകെ പ്രദേശത്തു പുതുതായി നിര്‍മിച്ച പെരപ്പയം പാലത്തിന്‌ ഉള്‍പ്പടെ ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ള വലിയ ഖനന പ്രവര്‍ത്തനത്തിനുള്ള നീക്കമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുള്ള നാഷണല്‍ ഗ്രീന്‍ ട്രൈബ്ര്യൂണലിന്റെ ഉത്തരവിറങ്ങിയതിന്‌ പിന്നാലെയാണ്‌ ടൂറിസം സാധ്യത അടക്കമുള്ള ഗ്രാമീണമേഖലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കു നീക്കം നടക്കുന്നത്‌.
ഗ്രാമീണ മേഖലയിലെ കൃഷിക്കും കന്നുകാലി വളര്‍ത്തലും അനുബന്ധ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുകയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍, ശബ്‌ദമലിനീകരണം ഉള്‍പ്പടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിയ്‌ക്കാന്‍ അനുവദിക്കില്ലെന്നാണ്‌ പ്രദേശവാസികളുടെ നിലപാട്‌. ഇത്തിക്കരയാറ്റില്‍ നിരവധി പാറക്കൂട്ടങ്ങളും മുകളില്‍ നിന്നു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളുമുള്ള കല്ലടത്തണ്ണി, വട്ടത്തില്‍ ഭാഗത്തോട്‌ ചേര്‍ന്നാണ്‌ ഖനന മാഫിയയുടെ കണ്ണ്‌. പ്രകൃതി കനിഞ്ഞരുളിയ ഗ്രാമീണ സൗന്ദര്യം തച്ചുടയ്‌ക്കാന്‍ അനുവദിക്കില്ലെന്നാണ്‌ നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്‌. സാഹസികത ഇഷ്‌ടപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സന്ദര്‍ശകരാണ്‌ ദിവസേന ഇവിടെയെത്തുന്നത്‌.
ജടായു ടൂറിസം പദ്ധതിയോട്‌ അനുബന്ധിച്ച്‌ വട്ടത്തില്‍ കല്ലടത്തണ്ണി വെള്ളച്ചാട്ടവും അനുബന്ധ ടൂറിസം വികസന സാധ്യകളായി വിയിരുത്തപ്പെട്ടിരുന്നു. ഗ്രാമീണ ടൂറിസം സാധ്യതകളും ചര്‍ച്ച ചെയ്‌തത്‌ ഈ പ്രദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു.പ്രകൃതിരമണീയവും നിരവധി വികസന സാധ്യതകളുമുള്ള കാര്‍ഷികാധിഷ്‌ടിത ഭൂപ്രദേശം പാറ ക്വാറി, മണ്ണ്‌ ഖനന മാഫിയകള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലാണ്‌ ആക്കല്‍, പെരപ്പയം നിവാസികള്‍.

Ads by Google
Advertisement
Saturday 08 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW