Thursday, November 15, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.10 AM

ഡോക്‌ടര്‍മാരുടെ തര്‍ക്കം; ഡെപ്യൂട്ടി ഡി.എം.ഒ. അന്വേഷണം ആരംഭിച്ചു

പൂവറ്റൂര്‍: കുളക്കട സി.എച്ച്‌.സിയിലെ ഡോക്‌ടര്‍മാരുടെ തര്‍ക്കത്തെക്കുറിച്ചും രോഗികള്‍ പൊരിവെയിലത്ത്‌ വലഞ്ഞതിനെക്കുറിച്ചും കൊല്ലം സെപ്യൂട്ടി ഡി.എം.ഒ. ഡോ. മണികണ്‌ഠന്‍, ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ. വി. കൃഷ്‌ണവേണി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
സി.എച്ച്‌.സിയിലെ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷയും ഡി.എം.ഒ. നിയമിച്ച താല്‍ക്കാലിക ഡോക്‌ടര്‍ മഹേഷുമായായിരുന്നു കഴിഞ്ഞദിവസം ഡ്യൂട്ടി സംബന്ധിച്ചു തര്‍ക്കമുണ്ടായത്‌.
ഡോ. നിഷയും ഡോ. മഹേഷും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണങ്ങള്‍ ആരാഞ്ഞ്‌ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. സരസ്വതിയുടെ മൊഴിയും രേഖപ്പെടുത്തി. മറ്റു ജനപ്രതിനിധികളുടെയും അഭിപ്രായം തേടിയിട്ടുണ്ട്‌. തുടര്‍ന്നു വിശദമായ റിപ്പോര്‍ട്ട്‌ ഇന്ന്‌ കൊല്ലം ഡി.എം.ഒക്ക്‌ സമര്‍പ്പിക്കും.ഇതിനിടെ കുളക്കട സി.എച്ച്‌.സിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റി താല്‍ക്കാലിക മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിക്ക്‌ സര്‍ക്കാരിലേക്ക്‌ ശിപാര്‍ശ ചെയ്‌തേക്കുമെന്നും അറിയുന്നു.
സി.എച്ച്‌.സിയിലെ ഹോസ്‌പിറ്റല്‍ ഡെവലപ്‌മെന്റ്‌ കമ്മിറ്റി വിളിച്ചിട്ടും കൃത്യസമയത്ത്‌ ആശുപത്രിയില്‍ ഉണ്ടായിട്ടും എത്തിച്ചേരാതിരുന്നതു സംബന്ധിച്ചും നടപടികള്‍ ഉണ്ടായേക്കും.ഡോ. നിഷ രോഗികളോട്‌ വളരെ മോശമായി പെരുമാറുന്നതുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ ഡോ.മഹേഷിനെ സമീപിക്കുന്നതു മാത്രമാണു പ്രശ്‌നത്തിന്റെ പ്രധാന കാരണമായി ജനപ്രതിനിധികളും രോഗികളും അന്വേഷണ സംഘത്തിനു മുമ്പാകെ വെളിപ്പെടുത്തിയത്‌. സംഭവത്തെ തുടര്‍ന്നു നൂറു കണക്കിന്‌ രോഗികളാണ്‌ പൊരിവെയിലത്ത്‌ കാത്തു നില്‍ക്കേണ്ടിവന്നത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW