Saturday, September 08, 2018 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.10 AM

എസ്‌.എന്‍.ഡി.പി. യോഗം കേന്ദ്ര ഓഫീസിലേക്ക്‌ സംരക്ഷണസമിതി മാര്‍ച്ച്‌ നടത്തി

കൊല്ലം: എസ്‌.എന്‍.ഡി.പി. യോഗത്തിനു പുതിയ ആസ്‌ഥാനമന്ദിരം നിര്‍മിക്കുമെന്നു പറഞ്ഞു സമുദായാംഗങ്ങളില്‍ നിന്നു കോടിക്കണക്കിനു രൂപ ഫണ്ട്‌ സ്വരൂപിച്ചതിനുശേഷം ആര്‍. ശങ്കര്‍ പണിത പഴയ കെട്ടിടം മോടിപിടിപ്പിച്ച്‌ ഉദ്‌ഘാടനം നടത്തിയത്‌ അംഗീകരിച്ച്‌ കൊടുക്കാനാവില്ലെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഡി. രാജ്‌കുമാര്‍ ഉണ്ണി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യോഗം കേന്ദ്ര ഓഫീസിലേക്ക്‌ എസ്‌.എന്‍.ഡി.പി. യോഗം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപയില്‍ താഴെ മാത്രമേ ഇതിനു ചെലവാക്കിയിട്ടുള്ളൂ. മന്ദിര ഫണ്ടായി പിരിച്ച 5.5 കോടി രൂപയും ചെലവാക്കിയെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം പകല്‍കൊള്ള നടത്തിയതിനു തുല്യമാണ്‌.
പിരിച്ചെടുത്ത പണം മുഴുവന്‍ കൈക്കലാക്കുന്നതിനു വേണ്ടിയാണിത്‌. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കറുത്ത കൊടിയും പ്ലക്കാര്‍ഡും ചൂലുമായി നൂറുകണക്കിനു സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രകടനം എസ്‌.എന്‍. വനിതാ കോളജിന്‌ മുമ്പില്‍ ഈസ്‌റ്റ് സി.ഐ. മഞ്ചുലാലിന്റെ നേതൃത്വത്തില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു.പ്രഫ. ജെ. ചിത്രാംഗദന്‍, കടകംപള്ളി മനോജ്‌, അഡ്വ.എസ്‌. ചന്ദ്രസേനന്‍, ഡോ. ആര്‍. മണിയപ്പന്‍, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW