Saturday, September 08, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.09 AM

എസ്‌.എസ്‌.എഫ്‌. സംസ്‌ഥാന സാഹിത്യോത്സവിന്‌ ഇന്ന്‌ തുടക്കം

uploads/news/2018/09/246735/1.jpg

തിരൂരങ്ങാടി: രണ്ടര പതിറ്റാണ്ട്‌ പിന്നിടുന്ന എസ്‌.എസ്‌.എഫ്‌. സാഹിത്യോത്സവിന്റെ രജതജൂബിലി സംഗമത്തിന്‌ ഇന്ന്‌ ചെമ്മാട്‌ ധര്‍മപുരിയില്‍ തുടക്കമാകും. ചെമ്മാട്‌ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലും പരിസരത്തുമായി തയ്യാറാക്കിയ 12വേദികളിലാണ്‌ മത്സരം. ആയിരം പേര്‍ക്ക്‌ ഒരേ സമയം ഇരുന്ന്‌ പരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ഒന്നാം വേദി ഒരുക്കിയിരിക്കുന്നത്‌. 115 ഇനങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ സംസ്‌ഥാനത്തെ 14 ജില്ലകള്‍ക്ക്‌ പുറമെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്‍പ്പെടെ മൂവ്വായിരത്തോളം പ്രതിഭകളാണ്‌ മാറ്റുരക്കുക. ഇന്നലെ വൈകീട്ട്‌ മൂന്നിന്‌ ഹബീബ്‌ കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മമ്പുറം മഖാം സിയാറത്തിന്‌ ശേഷം സാഹിത്യോത്സവ്‌ നഗരിയില്‍ പ്രസ്‌ഥാനത്തിന്റെ 25 നേതാക്കള്‍ ചേര്‍ന്ന്‌ 25 പതാകകള്‍ ഉയര്‍ത്തി. സ്‌റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്‌ച രാവിലെ ഏഴ്‌ മണിക്കും സ്‌റ്റേജ്‌ മത്സരങ്ങള്‍ പത്തിനും ആരംഭിക്കും. വൈകീട്ട്‌ നാലിന്‌ സാഹിത്യോത്സവിന്റെ ഉദ്‌ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.എ.മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അധ്യക്ഷത വഹിക്കും. പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ സാഹിത്യോത്സവ്‌ അവാര്‍ഡ്‌ ജേതാവ്‌ പി.സുരേന്ദ്രനുള്ള ഉപഹാരം യു.എ.ഖാദര്‍ സമ്മാനിക്കും. പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്‌ടപ്പെട്ട 10,000 വിദ്യാര്‍ഥികള്‍ക്ക്‌ സാഹിത്യോത്സവിന്റെ ഭാഗമായി എജ്യുകെയര്‍ പഠനകിറ്റ്‌ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്‌ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കും. എസ്‌.ശറഫുദ്ദീന്‍, ഹജ്‌ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ്‌ ഫൈസി, വി.അബ്‌ദുര്‍റഹ്‌മാന്‍ എം.എല്‍.എ, സ്വലാഹുദ്ദീന്‍ ബുഖാരി, എം.മുഹമ്മദ്‌ സ്വാദിഖ്‌, വീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. നാളെ ഉച്ചക്ക്‌ രണ്ടോടെ സാഹിത്യോത്സവിന്‌ സമാപനമാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സമസ്‌ത പ്രസിഡന്റ്‌ ഇ..സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പി.എസ്‌.കെ. തങ്ങള്‍ തലപ്പാറ പ്രാര്‍ഥന നടത്തും. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ്‌ ദാനം നിര്‍വഹിക്കും. സാഹിത്യോത്സവിന്‌ മുന്നോടിയായി ഇന്നലെ വൈകീട്ട്‌ നടന്ന ഗുല്‍സാരെ മഹബ്ബ ആത്മീയ സമ്മേളനം സമസ്‌ത മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വൈ.എസ്‌. സംസ്‌ഥാന പ്രസിഡന്റ്‌ പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

Ads by Google
Advertisement
Saturday 08 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW