Saturday, November 17, 2018 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

പാലത്തിന്‍െറ കൈവരി ലോറി ഇടിച്ചു തകര്‍ത്തു ഗതാഗതം നിര്‍ത്തിവെച്ചു

താനൂര്‍: കനോലി കനാലില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പാലത്തിന്റെ കൈവരി ലോറി ഇടിച്ചു തകര്‍ന്നു. രാവിലെ പത്തുമണിയോടെയാണ്‌ സംഭവം. പാലത്തിന്റെ ഇടതുഭാഗത്തെ കൈവരിയാണ്‌ തകര്‍ന്നത്‌. കഷ്‌ടിച്ചു ഒരു വാഹനത്തിന്‌ മാത്രം കടന്നു പോകാവുന്നതാണ്‌ പാലം. താനൂര്‍ ഫിഷിംങ്ങ്‌ ഹാര്‍ബറിന്‍െറ പണി പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി പുതിയപാലം ഉണ്ടാക്കുവാനുള്ള പണം കഴിഞ്ഞ ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ണ്‌ പരിശോധനയും മറ്റും നടന്നിരുന്നു. ഹാര്‍ബറിലേക്കും അങ്ങാടിയിലേക്കുമുള്ള പ്രധാന പാലമാണിത്‌. നഗരസഭ അധകൃതരും പോലീസും സ്‌ഥലത്തെത്തി പാലം തല്‍ക്കാലം അടച്ചിരിക്കുകയാണ്‌. ഇവിടെ നിന്ന്‌ ഒരു കിലോമിറ്റര്‍ വടക്ക്‌ ഭാഗത്തുള്ള പാലമാണ്‌ ഇപ്പോള്‍ യാത്രക്ക്‌ ഉപയോഗിക്കുന്നത്‌. ഈ പാലത്തിലൂടെ മൂന്ന്‌ കിലോമീറ്റര്‍ യാത്ര ചെയ്ണംയ അങ്ങാടിയില്‍ എത്താന്‍. പുതിയപാലത്തിന്റെ പണി എത്രയും വേഗം തുടങ്ങണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW