Saturday, November 17, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

പ്രളയബാധിതരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിജീവനം പദ്ധതി

മലപ്പുറം: പ്രകൃതിക്ഷോഭത്തിനിരയായവര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ ജില്ലാ മാനസികാരോഗ്യ പോഗ്രാമിന്റെ (ഡി.എം.എച്ച്‌.പി) ആഭിമുഖ്യത്തില്‍ അതിജീവനം പദ്ധതി. ജില്ലയിലെ പ്രളയബാധിതമായ 67 പഞ്ചായത്തുകളിലായി പ്രകൃതിക്ഷോഭം മൂലം വീടും സ്വത്തും നഷ്‌ടപ്പെട്ടും പ്രളയം നേരില്‍ കണ്ട ഭീതി മൂലവും മാനസികമായി തകര്‍ന്നവരെ തിരിച്ചുകൊണ്ടു വരികയാണ്‌ ലക്ഷ്യം. ജില്ലാ കലക്‌ടര്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെയര്‍പേഴ്‌സണായും വകുപ്പു മേധാവികള്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പ്ര?ജക്‌ടിന്റെ മേല്‍നോട്ടം. കൂടുതല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്പ്പയെട്ട പ്രദേശങ്ങളില്‍ ആരോഗ്യ കേരളം, കോഴിക്കോട്‌ ഇംഹാന്‍സ്‌, സാമൂഹ്യനീതി വകുപ്പ്‌, കാലിക്കറ്റ്‌ സര്‍വ്വകലാശാല, ആയുഷ്‌ തുടങ്ങിയവയുടെ സഹകരണത്തോടെ അതിജീവനം ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രളയം മൂലം തൊഴില്‍ നഷ്‌ടപ്പെട്ട്‌ കഴിയുന്നവര്‍ക്ക്‌ പുതിയ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ അതിജീവനം വൊക്കേഷണല്‍ ട്രെയിനിംഗ്‌ സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ട്രോമാ, റിലീഫ്‌ ട്രെയിനിംഗ്‌, പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മാനസികാരോഗ്യ പരിശീലനം എന്നിവയും ഈ ഘട്ടത്തില്‍ നടക്കും. ഡി.എച്ച്‌.ഡി.പിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ മന:ശാസ്‌ത്ര പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്‌കൂള്‍ മാനേജര്‍മാര്‍, സ്‌ഥാപന മേധാവികള്‍ എന്നിവര്‍ക്ക്‌ അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം തുടങ്ങിയവയും അസാപ്‌, കാലിക്കറ്റ്‌ സര്‍വ്വകലാശാല എന്നിവയുടെ സഹകരണത്തോടെ എന്‍.സി.സി, എന്‍.എസ്‌.എസ്‌, എസ്‌.പി.സി കാഡറ്റുകള്‍ക്ക്‌ നേതൃത്വ പരിശീലനവും നല്‍കും. നൂറ്‌ മനശാസ്‌ത്ര പ്രാഥമികശുശ്രൂഷാ വളണ്ടിയര്‍മാരെ പരിശീലനം നല്‍കി സജ്‌ജരാക്കും. ജില്ലയിലെ മെഡിക്കല്‍ കോളജുകളിലെ കമ്യൂണിറ്റി മെഡിസിന്‍, സൈക്യാട്രി വിഭാഗം തലവന്‍മാര്‍, കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മനശാസ്‌ത്രം, സോഷ്യല്‍വര്‍ക്ക്‌ വിഭാഗം മേധാവികള്‍, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ഡി.എം.എച്ച്‌.പി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അടങ്ങിയ സമിതി പ്ര?ജക്‌ട് വിലയിരുത്തി ഗവേഷണം നടത്തും.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW