Thursday, November 15, 2018 Last Updated 42 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

ജൈവക്കൃഷിയിലൂടെ ഏലത്തിന്‌ കവചമൊരുക്കി കര്‍ഷകന്‍

uploads/news/2018/09/246730/4.jpg

നെടുങ്കണ്ടം:കാലവര്‍ഷത്തിനു പിന്നാലെ ഏലം കൃഷിക്കു അഴുകല്‍രോഗം വ്യാപകമായപ്പോള്‍ ജൈവക്കൃഷിയിലൂടെ തന്റെ ഏലച്ചെടികള്‍ക്കു സംരക്ഷണമൊരുക്കി കര്‍ഷകന്‍.
ചക്കുപള്ളം സ്വദേശി ഔസേപ്പ്‌ ദേവസ്യ(തമ്പിക്കുട്ടി) യാണു പൂര്‍ണമായും ജൈവരീതിയിലൂടെ ഏലം കൃഷി ചെയ്‌തു രോഗബാധ പടിക്കു പുറത്താക്കിയത്‌. മൂന്നേക്കര്‍ പുരയിടത്തിലെ ഏലംകൃഷിയില്‍നിന്നു പ്രതിവര്‍ഷം 15,000 കിലോഗ്രാം ഏലയ്‌ക്കായാണ്‌ ഇദ്ദേഹം വിളവെടുക്കുന്നത്‌.
ഇതിലൂടെ 3000 കിലോ ഉണക്ക ഏലയ്‌ക്കാ ലഭിക്കും. രാജാക്കാട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക്‌ ഫാമിങ്‌ സൊസൈറ്റിയുടെ സഹകരണത്തോടെയാണ്‌ ഇദ്ദേഹം ജൈവക്കൃഷി ആരംഭിച്ചത്‌. തോട്ടത്തിലെ രണ്ടായിരം മൂട്‌ ചെടികളും പൂര്‍ണമായും ജൈവക്കൃഷിയിലാണ്‌. ഇതോടെ കീടബാധയേല്‍ക്കാതെ പുതുചിമ്പുകള്‍ ഉണ്ടാകുന്നു. സമീപത്തെ തോട്ടങ്ങള്‍ അഴുകല്‍ രോഗത്തിന്റെ പിടിയിലായപ്പോള്‍ തമ്പിക്കുട്ടിയുടെ ഏലച്ചെടികള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു ചെടിയില്‍ നിന്നു 25 കിലോ വരെ വിളവു ലഭിക്കും. എട്ടുവര്‍ഷം പ്രായമായ ചെടികളാണ്‌ ഏറെയും.
തോട്ടത്തിനു നടുവിലൂടെ ചെറിയ ചാലുകള്‍ തീര്‍ത്തു ജലസേചനവും നടത്തിവരുന്നു. കുട്ടിക്കാലം മുതല്‍ മണ്ണില്‍ വിജയഗാഥ തീര്‍ക്കുന്ന തമ്പിക്കുട്ടിയുടെ തോട്ടം സന്ദര്‍ശിക്കാനും ജൈവക്കൃഷിരീതികളെക്കുറിച്ചു പഠിക്കാനും നിരവധി പേരാണ്‌ എത്തുന്നത്‌.
തോട്ടത്തില്‍ എത്തുന്ന എല്ലാവരെയും തന്റെ വിജയരഹസ്യം പറഞ്ഞു മനസിലാക്കിയാണ്‌ പറഞ്ഞയയ്‌ക്കുന്നത്‌. നിലവില്‍ ചക്കുപള്ളം പഞ്ചായത്തിലെ ജൈവമാതൃക തോട്ടമായി മാറിയിരിക്കുകയാണ്‌ ഇദ്ദേഹത്തിന്റെ പുരയിടം.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW