വെള്ളത്തൂവല്‍: ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നടിഞ്ഞ കുടുംബങ്ങളെയും മണ്ണിടിച്ചില്‍ ഭീഷണിലായ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്സുകള്‍ നല്‍കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഹൈറേഞ്ചില്‍ ഏറ്റവുമധികം റോഡുകളും വീടുകളു തകര്‍ന്നതു വെള്ളത്തൂവല്‍ പഞ്ചായത്തിലാണ്. മഴ മാറിയിട്ടും ഇപ്പോഴും നിരവധി ആളുകള്‍ ക്യാമ്പുകളിലാണു താമസിക്കുന്നത്. പല കുടുംബങ്ങള്‍ക്കും തിരികെ പോകാന്‍ വീടുകള്‍ ഇല്ല. ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ വെള്ളത്തൂവല്‍, കത്തിപ്പാറ, കല്ലാര്‍കുട്ടി എന്നിവിടങ്ങളില്‍ കെ.എസ്.ഇ.ബിയുടെ നിരവധി ക്വാര്‍ട്ടേഴ്സുകള്‍ വാസയോഗ്യമായും ആള്‍ത്താമസമില്ലാതെയും ഉണ്ട്.
ഇവ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ സ്കൂളുകള്‍ പ്രവര്ത്തക്ഷമമാക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോടനുബന്ധിച്ച് കിടക്കുന്ന ഭൂമിയും ഏറ്റെടുത്തു വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്കാന് അധികൃതര്‍ തയാറായറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.