Friday, April 26, 2019 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

ഇടുക്കിക്ക്‌ കാര്‍ഷിക പാക്കേജ്‌ അനുവദിക്കണം: കേരളാ കോണ്‍ഗ്രസ്‌

ചെറുതോണി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന്‌ ഇടുക്കിയിലെ കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയും വീടിനും ജീവനോപാധികള്‍ക്കും ഉണ്ടായ നാശനഷ്‌ടത്തില്‍നിന്നും മലയോര ജനതയെ കൈപിടിച്ച്‌ ഉയര്‍ത്താനായി പ്രത്യേക കാര്‍ഷിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ഇടുക്കി നിയോജക കമ്മിറ്റി ആവശ്യപ്പെട്ടു.
കൃഷിയില്‍നിന്നുള്ള വരുമാനത്തില്‍ നിന്നാണു മക്കളുടെ പഠനവും കുടുംബാംഗങ്ങളുടെ ചികിത്സയും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ നിറവേറ്റിയിരുന്നത്‌. ഇതിനായി ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്നു കാര്‍ഷിക വായ്‌പയും വിദ്യാഭ്യാസ വായ്‌പയും വ്യക്‌തിഗത വായ്‌പയും കര്‍ഷകര്‍ എടുത്തിട്ടുണ്ട്‌. എന്നാല്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ച കര്‍ഷകരെ കടക്കെണിയില്‍ ആഴ്‌ത്തിയിരിക്കുകയാണ്‌. ഇതു പരിഹരിക്കാനായി അഞ്ചുലക്ഷം രൂപ വരെയുള്ള എല്ലാ വിധ വായ്‌പകളും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. ഏക്കറിനു മൂന്നുലക്ഷം രൂപാ നിരക്കില്‍ പലിശരഹിത വായ്‌പകള്‍ നല്‍കണം. കൃഷിഭവനുകള്‍ മുഖേന വിത്തും വളവും കീടനാശിനികളും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണം
ക്ഷീരമേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കാനായി മൃഗസംരക്ഷണവകുപ്പ്‌ മുഖേന കറവപ്പശുക്കളെ വാങ്ങാനും തീറ്റപ്പുല്ല്‌ കൃഷി നടത്താനും പലിശരഹിത വായ്‌പകള്‍ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജമണ്ഡലം പ്രസിഡന്റ്‌ ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സ്‌റ്റിയറിങ്‌ കമ്മിറ്റി അംഗം ജോസ്‌ പാലത്തിനാല്‍ സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ എ.ഒ. അഗസ്‌റ്റിന്‍, ടി.പി. മല്‍ക്കാ, ജോസ്‌ കുഴികണ്ടം, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജേക്കബ്‌ പിണക്കാട്ട്‌, ബേബി ഐക്കര മണ്ഡലം പ്രസിഡന്റുമാരായ മനോഹര്‍ ജോസഫ്‌, ഷൈനി സജി, ജെയിംസ്‌ ണ്ടാക്കുഴി, റോണിയോ എബ്രാഹം, ടോമി ഇളംതുരുത്തിയില്‍, ടോമി കൊച്ചുകുടി ബ്ലോക്ക്‌ പഞ്ചായത്തംഗം റെജി മുക്കാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW