Friday, February 22, 2019 Last Updated 47 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

തുലാവര്‍ഷം ശക്‌തമായാല്‍ വീണ്ടും പ്രതിസന്ധി; ആശങ്ക പങ്കുവച്ചു കേന്ദ്രസംഘം

നെടുങ്കണ്ടം: പ്രളയത്തിനു പിന്നാലെ തുലാവര്‍ഷ മഴ വീണ്ടും പ്രതിസന്ധി സൃഷ്‌ടിക്കുമോയെന്ന ആശങ്കയും പങ്കുവച്ച്‌ കേന്ദ്രസംഘം. നിലവില്‍ ഭൂമി വിണ്ടുകീറിയ സ്‌ഥലങ്ങളില്‍ തുലാവര്‍ഷ മഴ പെയ്‌താല്‍ വീണ്ടും ഭൂമി തെന്നിനീങ്ങാന്‍ സാധ്യതയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സംഘം നിരീക്ഷിച്ചു.
ഈ സാഹചര്യമാണ്‌ പ്രധാനമായും സംഘം പരിശോധിക്കുന്നത്‌. തെന്നി നീങ്ങുന്ന പ്രതിഭാസവും വിണ്ടു കീറലുകളും ഭൂമിയുടെ ഉള്ളില്‍ തുടരുന്നുണ്ട്‌. ഇത്തരം പ്രതിഭാസം നടക്കുന്നതിനാലാണ്‌ ഭൂമിക്കടിയിലുള്ള മണ്ണിരകള്‍ പുതുതായി വിള്ളലുണ്ടായ സ്‌ഥലങ്ങളിലെ കിണറുകളില്‍ കാണപ്പെടുന്നത്‌. നിരങ്ങി നീങ്ങിയ ഭൂമി പൂര്‍വ സ്‌ഥിതിയിലേക്കു മാറിവരികയാണ്‌. ഈ സാഹചര്യത്തില്‍ തുലാവര്‍ഷം ശക്‌തമായാല്‍ സമാനമായ പ്രതിഭാസം ആവര്‍ത്തിക്കപ്പെടുമെന്നു ഉന്നത ഉദ്യോഗസ്‌ഥര്‍ വിശദീകരിച്ചു.
മണ്ണിടിച്ചിലിനു പ്രധാനകാരണം കൃത്യമായ ജല നിരീക്ഷണ സംവിധാനത്തിന്റെ അപര്യാപ്‌തതയാണ്‌. സംസ്‌ഥാന, ഗ്രാമീണ പാതകളുടെ വശങ്ങളില്‍ ഓടകളും വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളില്ലാത്തതും മണ്ണിടിച്ചിലിനു കാരണമായി. മണ്ണിടിച്ചിലുണ്ടായ സ്‌ഥലങ്ങളിലെല്ലാം സംഘം വിശദമായ പഠനം നടത്തും. കുമളി-മൂന്നാര്‍ സംസ്‌ഥാനപാതയുടെ ഇരുവശത്തും ടെലിഫോണ്‍ കമ്പനികളുടെ ഒ.എഫ്‌ കേബിളുകള്‍ സ്‌ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴികളില്‍ വെള്ളമിറങ്ങിയത്‌ വന്‍തോതിലുള്ള മണ്ണിടിച്ചിലിനു കാരണമായി. ഇത്തരം കുഴിയെടുക്കലിനു നിയന്ത്രണം എര്‍പ്പെടുത്തണമെന്നും സംഘം വിലയിരുത്തി.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW