Saturday, September 08, 2018 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

മൊബൈല്‍ ഷോപ്പിലെ മോഷണം: ബംഗാള്‍ സ്വദേശി പിടിയില്‍

uploads/news/2018/09/246721/3.jpg

അമ്പലപ്പുഴ: മൊബൈല്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ ടാബും പണവും അപഹരിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശി പിടിയില്‍. ദപ്പുരി ജില്ലയില്‍ ജല്‍പ്പായിഗിരി പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ ബൈരാറ്റിഗുരി വീട്ടില്‍ സന്തുഇസ്ലാ(35)മിനെയാണ്‌ പുന്നപ്ര പോലീസ്‌ പിടികൂടിയത്‌. ഇയാളില്‍ നിന്നും ടാബ്‌, മൊബൈല്‍ഫോണ്‍, ഹെഡ്‌സെറ്റുകളും1200 രൂപയും കണ്ടെടുത്തു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിന്‌ സമീപത്ത്‌ പ്രവര്‍ത്തിക്കുന്ന നീര്‍ക്കുന്നം ജാസ്‌മീന്‍ മന്‍സില്‍ മനാഫിന്റെ ഉടമസ്‌ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ ഷോപ്പാണ്‌ കുത്തിതുറന്ന്‌ മോഷണം നടത്തിയത്‌. വ്യാഴാഴ്‌ച രാവി ലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിയുന്നത്‌. പുന്നപ്ര
പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എസ്‌.ഐ അസീം, എ.എസ്‌.ഐ സിദ്ധീക്ക്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.
തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ്‌ പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്‌. മോഷ്‌ടിച്ച സാധനങ്ങള്‍ വില്‍ക്കുന്നതിനായി തൃശൂരിലെത്തിയ ഇയാളെ സംശയംതോന്നി റെയില്‍വേ പോലീസ്‌ പിടികൂടുകയായിരുന്നു. തൂടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ്‌ വിവരങ്ങള്‍ അറിയുന്നത്‌. പിന്നീട്‌ പ്രതിയെ പുന്നപ്ര പോലീസിന്‌ കൈമാറി.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW