Tuesday, November 20, 2018 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

തെരണ്ടിയും നെയ്‌മീനുമായി വള്ളമെത്തി; ചള്ളിക്കടപ്പുറത്ത്‌ വന്‍ തിരക്ക്‌

uploads/news/2018/09/246720/2.jpg

അമ്പലപ്പുഴ: കൂറ്റന്‍ തെരണ്ടിയും നെയ്‌മീനും മറ്റ്‌ വലിയ മത്സ്യങ്ങളുമടങ്ങിയ മത്സ്യബന്ധനം വള്ളം ഇന്നലെ പുന്നപ്ര ചള്ളികടപ്പുറത്ത്‌ അടുത്തപ്പോള്‍ നൂറുകണക്കിന്‌ ആള്‍ക്കാരാണു കാണാനെത്തിയത്‌. ഏറെ പണിപ്പെട്ടാണു സ്രാവ്‌, ചൂര, കേര തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കുടുങ്ങിയ വല വള്ളക്കാര്‍ കരയ്‌ക്കെത്തിച്ചത്‌.
10 കിലോ മുതല്‍ 50 കിലോവരെ ഭാരമുള്ളവയായിരുന്നു ഏറയും. പങ്കായത്തില്‍കെട്ടി തോളിലേറ്റിയാണു വലിയ തെരണ്ടിയുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചത്‌.
ഒരു മത്സ്യത്തിന്‌ 5000 രൂപ മുതല്‍ 25000 രൂപ വരെയായിരുന്നു ചന്തക്കടവിലെ ലേലത്തുക. തുമ്പോളി, കാട്ടൂര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള വലയോട്ടവള്ളക്കാര്‍ക്കാണു വലിയ മത്സങ്ങള്‍ ലഭിച്ചത്‌. ചൂണ്ടയും എച്ച്‌.എം. വലകളുമുപയോഗിച്ചാണ്‌ ഇവരുടെ മീന്‍പിടിത്തം.
മത്സ്യബന്ധനത്തിനുശേഷം മൂന്നുംനാലും ദിവസങ്ങള്‍ക്കുശേഷമാണ്‌ ഇവര്‍ കരയിലെത്തുന്നതെങ്കിലും തീരത്തടുത്തശേഷമാണ്‌ ഇവര്‍ മത്സ്യങ്ങളെ വലയില്‍നിന്ന്‌ വേര്‍തിരിക്കുകയെന്നതിനാല്‍ ഇവറ്റകള്‍ക്കു ജീവനുണ്ടാകും അതിനാല്‍ വാങ്ങാനെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW