Sunday, November 18, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

റവന്യു പരിശോധന പ്രഹസനം; മനംനൊന്ത്‌ ജനം

uploads/news/2018/09/246719/1.jpg

എടത്വാ: പ്രളയക്കെടുതി നഷ്‌്ടത്തെക്കുറിച്ചുള്ള റവന്യു വകുപ്പിന്റെ പരിശോധന പ്രഹസനമാകുന്നു. നികത്താനാകാത്ത നഷ്‌ടത്തില്‍ മനംനൊന്തു ജനം. വെള്ളപ്പൊക്കത്തില്‍ നാശനഷ്‌ടം സംഭവിച്ച്‌ ഒരാഴ്‌ച പിന്നിട്ടെങ്കിലും റവന്യു വകുപ്പോ, തദ്ദേശ വകുപ്പോ ജനങ്ങളുടെ ദുരിതത്തിന്റെ വ്യാപ്‌തി തിട്ടപ്പെടുത്താന്‍ എത്തിയിട്ടില്ല. രാഷ്‌ട്രീയ പ്രേരിതമായി ചില സ്‌ഥലങ്ങളില്‍ മാത്രം അന്വേഷണം ഒതുങ്ങിയപ്പോള്‍ ലക്ഷങ്ങളുടെ നാശനഷ്‌ടം സംഭവിച്ച സ്‌ഥലങ്ങളും വീടുകളും ഒഴിവാക്കി അന്വേഷണം നടത്തുന്നതായി ദുരിത ബാധിതര്‍ പരാതിപ്പെടുന്നു.
ഉദ്യോഗസ്‌ഥരുടെ അന്വേഷണങ്ങള്‍ക്കു ശേഷം വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്‌തു തീര്‍ക്കാന്‍ കാത്തിരിക്കുകയാണു ജനം. അന്വേഷണങ്ങള്‍ക്ക്‌ മുന്‍പ്‌ അറ്റകുറ്റപ്പണി തീര്‍ത്താല്‍ ആനുകൂല്യങ്ങളില്‍നിന്ന്‌ ഒഴിവാകുമോയെന്ന ആശങ്കയിലാണു തകര്‍ന്ന വീടുകളില്‍ കഴിയുന്നവര്‍. പ്രളയക്കെടുതിയുടെ സമാശ്വാസമായി ലഭിക്കുന്ന 10000 രൂപയ്‌ക്കു വേണ്ടിയാണ്‌ അപേക്ഷകരും, ജനപ്രതിനിധികളും, ഉദ്യോഗസ്‌ഥരും നെട്ടോട്ടമോടുന്നത്‌. താമസയോഗ്യമല്ലാത്ത വീടുകളുടെ ഫോട്ടോ, റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ബാങ്ക്‌ പാസ്‌ ബുക്ക്‌ എന്നിവയുടെ കോപ്പി ഉള്‍പ്പെടെ വില്ലേജ്‌ ഓഫീസുകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണു കുട്ടനാട്ടില്‍ അധികവുമുള്ളത്‌. അതേ സമയം അപേക്ഷ എവിടെ നല്‍കണമെന്നോ, അപേക്ഷ ഫോം എവിടെ നിന്ന്‌ ലഭിക്കുമെന്നോ അറിയാത്തവര്‍ നിരവധിയാണ്‌. വില്ലേജില്‍ നിന്ന്‌ വ്യക്‌തമായ അറിയിപ്പ്‌ ലഭിക്കാത്തവരാണ്‌ അധികവുമുള്ളത്‌.
റവന്യു ഉദ്യോഗസ്‌ഥര്‍ക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പു കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്ന ആശങ്കയിലാണു പ്രളയബാധിതര്‍. കുട്ടനാട്ടില്‍ വീടുകള്‍ക്കൊപ്പം നിരവധി ക്ഷീരകര്‍ഷകരുടെ പശു തൊഴുത്ത്‌, മത്സ്യകൃഷി, കോഴിഫാമുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചിരുന്നു. ഇവിടെയൊന്നും റവന്യു വകുപ്പ്‌ ഉദ്യോഗസ്‌ഥരോ, അതാത്‌ വകുപ്പ്‌ തല ഉദ്യോഗസ്‌ഥരോ എത്തി നോക്കിയിട്ടില്ല.
അമ്പലപ്പുഴ-തിരുവല്ല സംസ്‌ഥാന പാതയ്‌ക്ക്‌ ഇരുവശങ്ങളിലുമുള്ള താമസക്കാരുടെ മതിലുകള്‍ മിക്കയിടങ്ങളിലും തകര്‍ന്ന നിലയിലാണ്‌. ഉദ്യോഗസ്‌ഥരെ കാത്തിരിക്കാതെ സ്വയം നിര്‍മാണത്തിന്‌ ഒരുങ്ങേണ്ട ഗതികേടിലാണെന്ന്‌ ദുരിതബാധിതര്‍ പരിതപിക്കുന്നു. പ്രളയക്കെടുതി നേരിട്ട കുട്ടനാട്ടിലെ എല്ലാ വീടുകളിലും കാലതാമസം കൂടാതെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW