Wednesday, April 24, 2019 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

മതസൗഹാര്‍ദം വിളിച്ചോതി കട്ടച്ചിറയിലെ എട്ടുനോമ്പ്‌ പെരുന്നാള്‍ റാസ

കായംകുളം: കട്ടച്ചിറ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലും എട്ടുനോമ്പ്‌ പെരുന്നാളിനോടനുബന്ധിച്ചു നടന്ന റാസ മതസൗഹാര്‍ദത്തിനു മാറ്റുകൂട്ടി.
മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നുമാരംഭിച്ച റാസ കെ.പി. റോഡില്‍ മൂന്നാംകുറ്റി കുരിശടിയില്‍ പ്രാര്‍ഥന നടത്തിയശേഷം മുട്ടക്കുളം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. തുടര്‍ന്ന്‌ ഗുരുമന്ദിരം ജങ്‌ഷന്‍ വഴി കിഴക്കേ വീട്‌ കുരിശടിയിലെത്തി.
പ്രാര്‍ഥനയ്‌ക്കുശേഷം മൂന്നാംകുറ്റി വഴി ആലിന്റെ തെക്കതില്‍ കുരിശടിയിലെ പ്രാര്‍ഥനയ്‌ക്കുശേഷം മൂന്നാംകുറ്റി, കൊപ്രാപ്പുര, എന്നിവിടങ്ങളിലും ഗീവര്‍ഗീസ്‌ സഹദായുടെ കുരിശടിയിലും പ്രാര്‍ഥിച്ച ശേഷം പള്ളിയിലെത്തി. റാസ കടന്നു പോയ വീഥികളില്‍ വിവിധ സാംസ്‌കാരിക സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ വരവേല്‍പ്പു നല്‍കി.
ഇന്നു രാവിലെ എട്ടിന്‌ കട്ടച്ചിറ പള്ളിയില്‍ ഡോ.ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണബാസും കുര്‍ബാനയ്‌ക്ക്‌ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ സമാപന റാസ, ആശിര്‍വാദം, നേര്‍ച്ചവിളമ്പ്‌, കൊടിയിറക്ക്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW