Tuesday, December 11, 2018 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

മാവേലിക്കരയില്‍ മലേറിയയ്‌ക്കു പിന്നാലെ എലിപ്പനിയും

മാവേലിക്കര: മാവേലിക്കരയില്‍ മലേറിയയ്‌ക്കു പിന്നാലെ എലിപ്പനിയും സ്‌ഥിരീകരിച്ചു. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയെത്തിയ പുന്നമൂട്‌ സ്വദേശിയായ വീട്ടമ്മയ്‌ക്കാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌.
സംശയം തോന്നിയതിനെ തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌ത വയോധികയ്‌ക്ക്‌ ഇന്നലെയാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. നഗരസഭാ അതിര്‍ത്തിയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ എലിപ്പനി സ്‌ഥിരീകരണമാണു നടന്നത്‌.
കഴിഞ്ഞദിവസം പുന്നമൂട്‌ സ്വദേശിയ്‌ക്ക്‌ മലേറിയ രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇയാള്‍ നൈജീരിയില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ്‌. കഴിഞ്ഞമാസം അഞ്ചിനാണ്‌ ഇയാള്‍ നാട്ടില്‍ എത്തിയത്‌.
തഴക്കര, തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍നിന്നു പനിയ്‌ക്കു ചികിത്സ തേടിയെത്തിയവരില്‍ ചിലര്‍ക്കും ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പ്രളയത്തിനു മുമ്പും തഴക്കരയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ഗൃഹനാഥന്‍ മരിച്ചിരുന്നു. അതിനാല്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയുള്ള പ്രദേശമായാണ്‌ുതഴക്കരയെ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ കണക്കാക്കുന്നത്‌. പ്രളയദുരിതത്തിന്‌ പിന്നാലെ പനി പടരുന്നതിന്റെ പശ്‌ചാത്തലത്തില്‍ മാവേലിക്കരയില്‍ ആരോഗ്യ സന്ദേശ കോര്‍ണര്‍ യോഗങ്ങള്‍ നടത്തി.
എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണു സന്ദേശ യാത്ര നടത്തിയത്‌. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഷ്‌ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍. രാജേഷ്‌, ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW