Saturday, December 15, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

പമ്പാനദിതീരത്തുനിന്ന്‌ മുള്ളന്‍പന്നിയെ പിടികൂടി

ചെങ്ങന്നുര്‍: ശാസ്‌താംകുളങ്ങര ക്ഷേത്രത്തിനു സമീപത്ത്‌ പമ്പാനദിയുടെ തീരത്തു നിന്നും മുള്ളന്‍പന്നിയെ പിടികൂടി. ഇവിടെ അടുത്തൊരു വീട്ടില്‍ ശുചീകരണത്തിനു വന്ന യുവാക്കളുടെ സംഘം രാത്രി കിടന്നുറങ്ങവെ രാവിലെ ഇവരുടെ ദേഹത്തു കൂടി മുള്ളന്‍ പന്നി ഓടി നടക്കുകയായിരുന്നു.
തുടര്‍ന്ന്‌ അവര്‍ ഫോറസ്‌റ്റ്‌ ഓഫീസറെയും തഹസീല്‍ദാരെയും മൃഗസ്‌നേഹിയായ സാജന്‍ വൈറസിനേയും വിവരമറിയിച്ചു. ഫോറസ്‌റ്റിന്റെ റാപ്പിഡ്‌ ആക്‌ഷന്‍ ഫോഴ്‌സുകാര്‍ വാവാ സുരേഷിനെ വിളിച്ചു വരുത്തി. വാവാ സുരേഷ്‌ പ്രത്യേകം നിര്‍മിച്ച കൂട്‌ ഇവിടെ സ്‌ഥാപിച്ചു.
തുടര്‍ന്നുമുള്ളന്‍പന്നി ഒളിച്ചിരിക്കുന്ന സ്‌ഥലം കണ്ടെത്തി ഇതിനെ ഇളക്കിവിട്ട്‌ കൂട്ടില്‍ കയറ്റുകയായിരുന്നു. 5 വയസിന്‌ മേല്‍ പ്രായമുള്ള മുള്ളന്‍പന്നിയാണെന്നു ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ ഒഴുകി എത്തിയതാണെന്നു കരുതപ്പെടുന്നു. തുടര്‍ന്ന്‌ റാന്നി ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസിലേക്ക്‌ കൊണ്ടുപോയി. അവിടെ വിശദമായവൈദ്യ പരിശോധന നടത്തിയശേഷം വനത്തില്‍ വിട്ടു.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW