Sunday, November 18, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

ദുരിതാശ്വാസനിധി ശേഖരണം; പ്രവര്‍ത്തനം ഊര്‍ജിതമെന്ന്‌ ആര്‍. രാജേഷ്‌

മാവേലിക്കര: സര്‍ക്കാര്‍ തീരുമാനമനുസരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതായി ആര്‍.രാജേഷ്‌ എം.എല്‍.എ. നിയോജകമണ്ഡലാടിസ്‌ഥാനത്തിലാണു മന്ത്രിമാരെത്തി തുക ഏറ്റുവാങ്ങുന്നത്‌. മണ്ഡലത്തില്‍ രണ്ടു കേന്ദ്രങ്ങളാണുള്ളത്‌.
14 ന്‌ രാവിലെ 9.30 ന്‌ നഗരസഭ, തെക്കേക്കര, തഴക്കര ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന്‌ ടൗണ്‍ ഹാളിലും വള്ളികുന്നം, പാലമേല്‍, താമരക്കുളം, നൂറനാട്‌, ചുനക്കര ഗ്രാമപഞ്ചായത്തുകളിലെ തുക 10.30 ന്‌ ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തിലും മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും ചേര്‍ന്ന്‌ ഏറ്റുവാങ്ങും. മന്ത്രിമാര്‍ക്കൊപ്പം എം.പി, എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.നിര്‍ബന്ധിതമായ ധനശേഖരണമല്ല നടക്കുന്നത്‌. ദുരിതാശ്വാസ നിധിയിലേക്കു തുക നല്‍കാന്‍ വ്യക്‌തികള്‍, സ്‌ഥാപനങ്ങള്‍, സംഘടനകള്‍, ആരാധനാലയങ്ങള്‍ എന്നിവരോട്‌ അഭ്യര്‍ഥിക്കുകയാണ്‌. ഇതിനായുള്ള തയാറെടുപ്പുകള്‍ വേഗത്തിലായിക്കഴിഞ്ഞു. മണ്ഡലാടിസ്‌ഥാനത്തില്‍ എം.എല്‍.എ അധ്യക്ഷനായി കമ്മിറ്റിയും മണ്ഡലത്തിന്റെ എ.ഡി.സി എന്നിവരുമുണ്ടാവും. പണം കണ്ടെത്തേണ്ട വ്യക്‌തികളെ തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്തടിസ്‌ഥാനത്തിലുള്ള എല്ലാ യോഗങ്ങളും പൂര്‍ത്തീകരിച്ചു. ഇന്ന്‌ പട്ടിക തീരുമാനിക്കും. നാളെ മുതല്‍ 13 വരെ സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധകള്‍ എന്നിവര്‍ ബന്ധപ്പെട്ട്‌ അഭ്യര്‍ഥന നടത്തും. ആര്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാം. നല്‍കുന്ന തുക ചെക്കുകളും ഡ്രാഫ്‌റ്റുകളുമായി സ്വീകരിക്കും. ഇതിനാവശ്യമായ രസീത്‌ റവന്യു വകുപ്പ്‌ നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW