Thursday, November 15, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

14 മുതല്‍ 20 വരെ ധനസമാഹരണയജ്‌ഞം

ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണത്തിനായി മണ്ഡലാടിസ്‌ഥാനത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ തിയതികളും സമയവും മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ കൂടിയ യോഗം നിശ്‌ചയിച്ചു.
14 മുതല്‍ 20 വരെയാണ്‌ ജില്ലയില്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ ധനസമാഹരണം. മാവേലിക്കര മണ്ഡലത്തിലെ യോഗം സെപ്‌റ്റംബര്‍ 14ന്‌ രാവിലെ 10ന്‌ മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ഹാളിലും കായംകുളത്തെ യോഗം വൈകിട്ട്‌ മൂന്നിന്‌ കായംകുളം ടൗണ്‍ ഹാളിലും നടക്കും. കുട്ടനാട്‌ മണ്ഡലത്തിലെ യോഗം 15ന്‌ രാവിലെ 10ന്‌ കുട്ടനാട്‌ മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16ന്‌ രാവിലെ 10ന്‌ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ എച്ച്‌.എസ്‌.എസിലും വൈകിട്ട്‌ നാലിന്‌ ആലപ്പുഴ ടൗണ്‍ ഹാളിലുമായി നടക്കും. ഹരിപ്പാട്‌ മണ്ഡലത്തിലെ പരിപാടി 17ന്‌ രാവിലെ 10ന്‌് ഹരിപ്പാട്‌ മുനിസിപ്പല്‍ ഓഫീസിലും ആലപ്പുഴ മണ്ഡലത്തിലേതു വൈകിട്ട്‌ മൂന്നിന്‌ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. അരൂര്‍ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18ന്‌ രാവിലെ 9.30 ന്‌ പൂച്ചാക്കല്‍ കമ്യൂണിറ്റി ഹാളിലും 11ന്‌ എരമല്ലൂര്‍ എം.കെ. കണ്‍വന്‍ഷന്‍ സെന്ററിലും ആയി നടക്കും. ചേര്‍ത്തല മണ്ഡലത്തിലെ യോഗം 18ന്‌ വൈകിട്ട്‌ മൂന്നിന്‌ ചേര്‍ത്തല എസ്‌.എന്‍.എം.ജി.ബി.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യോഗം 20ന്‌ രാവിലെ 10ന്‌ ഐ.എച്ച്‌.ആര്‍.ഡി കോളജിലും വൈകീട്ട്‌ മൂന്നിന്‌ മാന്നാര്‍ പഞ്ചായത്ത്‌ ഹാളിലും നടക്കും. നിശ്‌ചയിച്ചിരിക്കുന്ന തീയതികളില്‍ ഫണ്ട്‌ സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിന്‌ ചാര്‍ജ്‌ ഓഫീസര്‍മാരെ ജില്ലാ കലക്‌ടര്‍ ചുമതലപ്പെടുത്തി.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW