Sunday, February 17, 2019 Last Updated 54 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.53 AM

കുടിവെള്ളം സ്രോതസുകളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഗുണനിലവാര പരിശോധന

uploads/news/2018/09/246599/2.jpg

മാനന്തവാടി: പ്രളയാനന്തരം കുടിവെള്ളം തെളിനീരാക്കാന്‍ സംസ്‌ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കര്‍മ്മ പദ്ധതി. ഇതിനായി വകുപ്പ്‌ മന്ത്രി എ.സി മൊയ്‌തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക്‌ രൂപം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയതോടെ കുടിവെള്ള സ്രോതസുകള്‍ ഗുണനിലവാര പരിശോധന നടത്താന്‍ പരിശീലനം സിദ്ധിച്ച വളണ്ടറിയര്‍മാരെ തദ്ദേശ വകുപ്പ്‌ രംഗത്ത്‌ ഇറക്കും. നിലവില്‍ സംസ്‌ഥാനത്ത്‌ 240482 കിണറുകളാണ്‌ പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരിക്കാനുള്ളതായി കണ്ടെത്തിയിട്ടുള്ളത്‌. ആദ്യഘട്ടത്തില്‍ വയനാട്‌ ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപാലിറ്റി, പടിഞ്ഞാറത്തറ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ കിണറുകളില്‍ ഗുണനിലവാര പരിശോധന നടത്തും. കല്‍പ്പറ്റ മുന്‍സിപാലിറ്റിക്ക്‌ കീഴിലുള്ള 209 കുടിവെള്ള സ്രോതസുകളും, പടിഞ്ഞാറത്തറ പഞ്ചായത്തിന്‌ കീഴില്‍ 296 കുടിവെള്ള സ്രോതസ്സും ഗുണനിലവാരപരിശോധന നടത്തും. പിന്നീട്‌ മറ്റ്‌ മുന്‍സിപാലിറ്റി, പഞ്ചായത്ത്‌ തലത്തില്‍ വ്യാപിക്കും.56പരിശീലനം സിദ്ധിച്ച എന്‍.എസ്‌,എസ്‌ വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങും. മൊബൈല്‍ ആപ്പ്‌ളിക്കേഷന്‍ വഴിയാണ്‌ കുടിവെള്ള സ്രോതസുകളുടെ വിവരം ശേഖരിക്കുക. കുടിവെള്ള ശുചീകരണത്തിനായി ഫീല്‍ഡ്‌ കിറ്റുകള്‍ക്കും രൂപം തദ്ദേശസ്വയംഭരണ വകുപ്പ്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഒരു കിറ്റ്‌ ഉപയോഗിച്ച്‌ 200ഓളം കുടിവെള്ള സ്രോതസുകള്ളിലെ വെള്ളം പരിശോധിക്കാന്‍ സാധിക്കും. കുടിവെള്ള സ്രോതസുകളിലെ കോളിഫോം ബാക്‌ടീരയ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്‌തുക്കളെ കണ്ടെത്താന്‍ ഈ കിറ്റുകള്‍ക്ക്‌ കഴിയും. ഫീല്‍ഡ്‌ കിറ്റ്‌ ഉപയോഗിച്ച്‌ കുടിവെള്ള ത്തിന്റെ ഗുണനിലവാരം തൃപ്‌തികരമായ സ്‌ഥിതിയില്‍ എത്തിയില്ലെങ്കില്‍ വീണ്ടും ക്ലോറിനേഷന്‍ നടത്താനാണ്‌ പദ്ധതി. സംസ്‌ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌, വാട്ടര്‍ അതോറട്ടി, ഹരിതമിഷന്‍, നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം എന്നിവര്‍ ഈ കര്‍മ്മ പരിപാടിയില്‍ ഭാഗമാകും. സംസ്‌ഥാനത്തിന്റെ കുടിവെള്ള ശ്രോതസ്സുകളുടെ പരിശോധനകള്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്നും, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മികച്ച ഇടപെടല്‍ നടത്തുമെന്നും വകുപ്പ്‌ മന്ത്രി എ.സി മൊയ്‌തീന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 07 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW