Friday, September 14, 2018 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.53 AM

കൂവണക്കുന്ന്‌ കോളനിവാസികള്‍ക്ക്‌ താല്‍ക്കാലിക ഷെല്‍ട്ടറൊരുങ്ങി

uploads/news/2018/09/246598/1.jpg

വെള്ളമുണ്ട: ജില്ലയിലാദ്യമായി പത്തോളം ആദിവാസികുടുംബങ്ങള്‍ക്ക്‌ താമസിക്കാനായി ട്രൈബല്‍ വകുപ്പ്‌ താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കി. വെള്ളമുണ്ട പഞ്ചായത്തിലെ ഏഴാംവാര്‍ഡ്‌ തരുവണ നടക്കല്‍ കൂവണക്കുന്ന്‌ കോളനിവാസികള്‍ക്കാണ്‌ ദുരിതാശ്വാസക്യാമ്പില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ താമസിക്കാന്‍ ഇരുമ്പ്‌ ഷീറ്റ്‌ കൊണ്ടു നിര്‍മിച്ച ഷെല്‍ട്ടര്‍ ഒരുക്കിയത്‌. വീടുകള്‍ അപകടാവസ്‌ഥയാലായി ദുരിതത്തിലായ കോളനിവാസികളെക്കുറിച്ച്‌ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ്‌ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ്‌ പാതയില്‍ മൂന്ന്‌ ലക്ഷം രൂപ ചിലവഴിച്ച്‌ താല്‍ക്കാലിക ഷെഡ്‌ പണിതത്‌. കോളനിയിലെ പത്തിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്‌ ഏത്‌ സമയവും വീഴാറായ മൂന്ന്‌ പ്ലാസ്‌റ്റിക്‌ കൂരകള്‍ക്കുള്ളിലായിരുന്നു. ഒരു വീടിന്റെ ചുമര്‍ ഇടിഞ്ഞു വീഴുകയും ചെയ്‌തതോടെയാണ്‌ കോളനിവാസികള്‍ ഭീതിയിലായത്‌. കോളനിയുടെ ദുരിതാവസ്‌ഥ വാര്‍ത്തയായതിനെ തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പര്‍ മുന്‍കൈയ്യെടുത്ത്‌ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റിത്താമസിപ്പിച്ചു.പിന്നീട്‌ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌ ക്യാമ്പുകളില്‍ നിന്നും മടങ്ങുന്ന കുടുംബങ്ങളെ താമസിപ്പിക്കാന്‍ താല്‍ക്കാലിക പാര്‍പ്പിടമൊരുക്കുകയായിരുന്നു. അഞ്ച്‌ താമസ മുറികളും രണ്ട്‌ അടുക്കളയും ചേര്‍ന്നതാണ്‌ താല്‍ക്കാലിക പാര്‍പ്പിടം. ജില്ലയിലാദ്യമായാണ്‌ ഇത്തരത്തില്‍ ആദിവാസികള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മിക്കുന്നത്‌. ഹാംലെറ്റ്‌ പദ്ധതിയിലുള്‍പ്പെടുത്തി കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്ര?ജക്‌ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌. പ്ര?ജക്‌ടില്‍ വീടുകള്‍ തുടങ്ങിയ അടിസ്‌ഥാനസൗകര്യമൊരുക്കുന്നതിനാണ്‌ മുന്‍ഗണന നല്‍കിയിരിക്കുന്നത്‌. ഇതിന്‌ പുറമെ കോളനിയോട്‌ ചേര്‍ന്ന്‌ ഭൂമി വിലക്കെടുക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണ്‌.

Ads by Google
Advertisement
Friday 07 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW