Saturday, February 23, 2019 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.53 AM

വ്യാപാരിക്ക്‌ മര്‍ദനം: ഓട്ടോഡ്രൈവര്‍ അറസ്‌റ്റില്‍

മാനന്തവാടി: മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ മൊബൈല്‍ ഷോപ്പ്‌ നടത്തുന്ന എരുമത്തെരുവ്‌ ഷെമീം കോട്ടേയ്‌സിലെ സജീര്‍, മകന്‍ സിദാന്‍ എന്നിവരെ മര്‍ദ്ദിച്ച സംഭവത്തില്‍ മാനന്തവാടി ടൗണിലെ ഓട്ടൊഡ്രൈവര്‍ അമ്പുകുത്തി പൂളമണ്ണില്‍ നിജാസിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കോടതി ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. കൊലപാതക ശ്രമത്തിനാ കേസ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌. നിജാസിന്റെ പരാതിപ്രകാരം സജീറിനെതിരെയും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.എരുമത്തെരുവ്‌ ഭാഗത്ത്‌ നിന്ന്‌ ടൗണിലേക്ക്‌ വരികയായിരുന്ന സജീര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഓട്ടോ തട്ടിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കയ്യാങ്കളി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ സജീറിന്റെ കയ്യുടെ അസ്‌ഥിക്ക്‌ പൊട്ടലുണ്ട്‌. ഇതേതുടര്‍ന്ന്‌ നിജാസിനെതിരെ ഐപിസി 341,323,326 വകുപ്പുകള്‍ പ്രകാരവും, നിജാസിനെ മര്‍ദ്ദിച്ച പരാതിയെ തുടര്‍ന്ന്‌ സജീറിനെതിരെ 341,323,294 പ്രകാരവും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

Ads by Google
Advertisement
Friday 07 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW